Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ലെന്ന് സർക്കാർ



കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല. പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തള്ളി. നിലവിൽ ഹൈക്കോടതി ജീവനക്കാരുടെയും സർക്കാർ ജീവനക്കാരുടെയും പെൻഷൻ പ്രായം 56 വയസാണ്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്താത്തതിനാൽ ശുപാർശ അംഗീകരിക്കാനാകില്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.

ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്റ്റിസ് അനു ശിവരാമൻ അധ്യക്ഷനായ ബെഞ്ചാണ് ചില ഹർജികൾ പരിഗണിച്ചത്. പെൻഷൻ പ്രായപരിധി 56 ൽ നിന്ന് 58 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് 2022 നവംബറിൽ ഹൈക്കോടതി രജിസ്ട്രാർ ജനറൽ തന്നെ സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു. പെൻഷൻ പ്രായം ഉയർത്താൻ ജഡ്ജിമാരുടെ പാനൽ ശുപാർശ ചെയ്തതിനെ തുടർന്നാണിത്. ഇതിന് പിന്നാലെയാണ് ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!