6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പ്രതിഷേധം ആസൂത്രിതം; കോൺഗ്രസ് പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി



തിരുവനന്തപുരം: നികുതി വർധനവിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങളെ തള്ളി മുഖ്യമന്ത്രി. പ്രതിഷേധം ആസൂത്രിതമെന്നും ഓടുന്ന വാഹനത്തിനു മുന്നിൽ ചാടി അപകടമുണ്ടാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു. കറുപ്പ് തനിക്ക് പ്രശ്നമല്ല. ചില മാധ്യമങ്ങൾ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്നു. അതിനു വേണ്ടിയാണ് കറുപ്പ് വിരോധമെന്ന് പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അപകടകരമായ സമരമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഇന്ധന സെസിനെ ന്യായീകരിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തിലെ യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും പ്രതിഷേധത്തിന്‍റെ കാരണം ആദ്യം മനസിലാക്കണം. രണ്ട് രൂപ ഇന്ധന സെസ് ആണ് ഇതിനു കാരണമായി പറയുന്നത്. കേന്ദ്രസർക്കാർ 13 തവണ നികുതിയും സെസും വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ സമരം ചെയ്യുന്നവർ അതിനെതിരെ ഒന്നും ചെയ്തിട്ടില്ല. ജനങ്ങളുടെ പിന്തുണയില്ലാതെയാണ് സംസ്ഥാനത്ത് സമരം നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!