മിസ്സ് ഇടുക്കി 24 ന്, ഓഡിഷൻ 15 ന്

കട്ടപ്പന മർച്ചന്റ് അസോസിയേഷനും മർച്ചന്റ് യൂത്ത് വിങ്ങും വനിതാ വിങ്ങും ചേർന്ന് നടത്തുന്ന കട്ടപ്പന ഫെസ്റ്റ് 2023 നോട് അനുബന്ധിച്ച് ഫെബ്രുവരി 24 ആം തീയതി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ മിസ്സ് ഇടുക്കി മത്സരം നടത്തപ്പെടുന്നു.. ഇമ്മിഗ്രന്റ് അക്കാദമി, സെറ കർട്ടൻസ്, മാം ആൻഡ് ക്യൂട്ട്, തിളക്കം ബ്യൂട്ടി പാർലർ എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ഇടുക്കിയിൽ താമസക്കാരായവരോ, ഇടുക്കിയിലെ കോളേജുകളിലോ ഏതെങ്കിലും സ്ഥാപനങ്ങളിലോ പഠിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ 18 നും 28 നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ യുവതികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനവസരം. ഇതിനോടാനുബന്ധിച്ച് ബുധൻ (15-02-2023) രാവിലെ 10 മണി മുതൽ കട്ടപ്പന തിളക്കം ഓഡിറ്റിരിയത്തിൽ വച്ച് ഓഡിഷൻ നടത്തുന്നതാണ്. പങ്കെടുക്കാൻ താത്പര്യം ഉള്ളവർ 9940098066,8075497554 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വാർത്താസമ്മേളനത്തിൽ മർച്ചന്റ് അസോസിയേഷൻജനറൽ സെക്രട്ടറി കെ പി ഹസൻ, ജില്ലാ വൈസ് പ്രസിഡണ്ട് സിബി കൊല്ലംകുടിയിൽ, ഫെസ്റ്റ്കമ്മിറ്റി ജനറൽ കൺവീനർ സിജോ മോൻ ജോസ്, കോഡിനേറ്റർസന്തോഷ് ദേവസ്യ, ബ്ലോക്ക് പ്രസിഡന്റ് പി കെ മാണി, സജീവ ഗായത്രി, സിനു മുകുന്ദൻ, റോബിൻ ചാക്കോ, ജിതിൻ കൊല്ലംകുടിയിൽ എന്നിവർ പങ്കെടുത്തു
















































































































