Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ കുറിച്ച്‌ പഠിക്കുന്നതിനായി നിയോഗിച്ച ദ്രുതകര്‍മ്മ സേന സംഘത്തിന്റെ ആദ്യഘട്ട വിവര ശേഖരണം ഇന്ന് മുതല്‍



ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ കുറിച്ച്‌ പഠിക്കുന്നതിനായി നിയോഗിച്ച ദ്രുതകര്‍മ്മ സേന സംഘത്തിന്റെ ആദ്യഘട്ട വിവര ശേഖരണം ഇന്ന് മുതല്‍.വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇതിനായി എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും കാട്ടാനകള്‍ എത്തുന്ന പ്രദേശങ്ങളെ കുറിച്ചുമുള്ള പ്രാഥമിക വിവര ശേഖരണമാവും ഇന്ന് മുതല്‍ നടത്തുക.

ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളിലെ അപകടകാരികളായ ആനകളെ നിരീക്ഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ദൗത്യം. മതികെട്ടാന്‍ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് വയനാട്ടില്‍ നിന്നും പ്രത്യേക ദൗത്യസംഘത്തിന്റെ വരവ്. അരിക്കൊമ്ബന്‍, മൊട്ടവാലന്‍, ചക്കക്കൊമ്ബന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഒറ്റക്കൊമ്ബന്മാര്‍ പതിവായി സഞ്ചരിക്കുന്ന പാതകള്‍ കണ്ടെത്തും.

വനം വകുപ്പ് വാച്ചര്‍ അടക്കം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വലിയ രീതിയിലുള്ള മുന്‍കരുതലുകളും സ്വീകരിക്കും. പൊലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യ വിഭാഗം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച്‌ ദൗത്യ സംഘത്തിന് എത് സമയത്തും സഹായം എത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കും. ഇത്തരം കാര്യങ്ങളും തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. അതേസമയം, കാലവസ്ഥ പ്രതികൂലമാകുന്ന സാഹചര്യം ഉണ്ടായാല്‍ ആനകളെ പിടികൂടുന്നതടക്കമുള്ള നടപടി വൈകുമെന്നാണ് വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!