പ്രധാന വാര്‍ത്തകള്‍
ശാന്തന്‍പാറയില്‍ വീണ്ടും ‘അരിക്കൊമ്പ’ന്റെ പരാക്രമം
ഇടുക്കി | ശാന്തന്‍പാറയില്‍ വീണ്ടും ‘അരിക്കൊമ്പ’ന്റെ പരാക്രമം. പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട ആന വീണ്ടും തകര്‍ത്തു.അരിതീറ്റ പതിവാക്കിയ കൊമ്ബന് പത്ത് ദിവസത്തിനിടെ ഇത് നാലാം തവണയാണ് റേഷന്‍ കട തര്‍ക്കുന്നത്. ആന്റണി എന്നയാളുടെ റേഷന്‍ കടയാണ് ആന പതിവായി തകര്‍ക്കുന്നത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അരിക്കൊമ്ബന് റേഷന്‍ കടയിലെത്തി പരാക്രമം കാട്ടിയത്. നാട്ടുകാര്‍ ബഹളം വെച്ചതോടെ കൊമ്ബന് സ്ഥലംവിട്ടു. റേഷന്‍ കടയിലെ അരി ഉള്‍പ്പെടെ സാധനങ്ങള്‍ മറ്റാരു മുറിയിലായതിനാല്‍ സാധനങ്ങള്‍ നഷ്ടമായിട്ടില്ല. എന്നാല്‍ കട വലിയതോതില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.
റേഷന്‍കടയുടെ ചുമര് പൊളിച്ച് അരിച്ചാക്ക് എടുത്ത് വിശപ്പടക്കുന്നതാണ് ആനയുടെ രീതി. ഇതിനാലാണ് നാട്ടുകാര്‍ ഈ കൊമ്പന് അരിക്കൊമ്ബന് എന്ന് പേരിട്ടത്.