പ്രധാന വാര്‍ത്തകള്‍
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ ഉത്പാദന വിതരണ മേഖലയിലെ ഉടമകൾക്കും , തൊഴിലാളികൾക്കു മായി ബോധവൽക്കരണ ക്ലാസ് നടത്തി
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തിൽ ഭക്ഷണ ഉത്പാദന വിതരണ മേഖലയിലെ ഉടമകൾക്കും , തൊഴിലാളികൾക്കു മായി ബോധവൽക്കരണ ക്ലാസ് നടത്തി.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ആറ്റ്ലി പി ജോൺ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് എന്നിവർ ക്ലാസുകൾ നയിച്ചു.
യൂണിറ്റ് പ്രസിഡണ്ട് സജീന്ദ്രൻ പൂവാങ്കൽ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ബിനോയ് സെബാസ്റ്റ്യൻ സെക്രട്ടറി സുജികുമാർ കെ ജെ ട്രഷറർ തോമസ് സണ്ണി തുടങ്ങിയവർ സംസാരിച്ചു.
സെമിനാറിന് കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത് മോഹനൻ , അനിൽകുമാർ , ജയേഷ് ശശി ,ജോബിൻ മാത്യു ,സുനിൽ , മാത്യു, അജിമോൻ എന്നിവർ നേതൃത്വം നൽകി.