പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി പ്രചരണ ബോർഡുകൾ
രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രചരണ ബോർഡുകളാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നത്.
കട്ടപ്പനയുടെ വിവിധ മേഖലകളിൽ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിക്കുന്ന ബോർഡുകൾ പലതും അപകടകരമായ നിലയിലാണ്.
പള്ളിക്കവല ഓസാനം ജംഗ്ഷനിൽ സ്ഥാപിച്ച പ്രചരണ ബോർഡിൽ തട്ടി ബൈക്ക് യാത്രികന് പരിക്ക് പറ്റിയിരുന്നു.
ഇത്തരത്തിൽ അനധികൃതമായ രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും ആവശ്യം.