പ്രധാന വാര്‍ത്തകള്‍
സര്‍ക്കാര്‍ ആശുപത്രിയിലെഎക്സ്റേ മെഷീന് തട്ടി നഴ്സിങ് വിദ്യാര്‍ഥിനിയുടെ നട്ടെല്ല് ഒടിഞ്ഞ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെഎക്സ്റേ മെഷീന് തട്ടി നഴ്സിങ് വിദ്യാര്‍ഥിനിയുടെ നട്ടെല്ല് ഒടിഞ്ഞ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യയാണ് തൊണ്ടയില്‍ മുള്ള് കുടുങ്ങി ആശുപത്രിയില്‍ എത്തിയപ്പോള്‍ എക്സ്റേ മെഷീന് തട്ടി വീണ് നടുവൊടിഞ്ഞ് കിടപ്പിലായത്.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുട്ടിക്ക് എക്സ്റേ എടുത്തത്. എക്സ്റേ എടുക്കുന്നതിനിടെ മെഷീനിന്റെ ഒരു ഭാഗം ഇളക്കി കുട്ടിയുടെ നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു.