പ്രധാന വാര്‍ത്തകള്‍
ആലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു

പ്രസാദ്, ഷിജുദാസ്, സച്ചിൻ, സുമോദ്, അമൽ എന്നിവരാണ് മരിച്ചത്. ഇവരിൽ നാലുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കൊല്ലം സ്വദേശിയുമാണെന്നാണ് വിവരം. അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിലാണ് പുലർച്ചെ ഒന്നരയോടെ അപകടമുണ്ടായത്. ഐ.എസ്.ആർ.ഓ കാന്റീനിലെ ജീവനക്കാരാണ് മരിച്ചവരെന്ന് പോലീസ് പറഞ്ഞു.









































































































































