ക്ഷീരവികസന വകുപ്പ്, ഇടുക്കി പരാതി പരിഹാര അദാലത്ത്
ക്ഷീരവികസന വകുപ്പ് പരാതിപരിഹാര അദാലത്ത് നടത്തും. ക്ഷീരകര്‍ഷകര്‍, ക്ഷീര സഹകരണസംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരളം ഡയറി ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതിപരിഹാര അദാലത്ത് നടത്തുന്നത്. ക്ഷീരവികസന വകുപ്പ്, മില്‍മ, ക്ഷീരസാന്ത്വനം ഇന്‍ഷുറന്‍സ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി, ക്ഷീരസംഘങ്ങളുടെ ഓഡിറ്റ്, ഓഡിറ്റ് ന്യൂനത, വസ്തു, കെട്ടിടത്തിനുള്ള അംഗീകാരം, ക്ഷീര സംഘം ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍, മില്‍മ സംഘങ്ങള്‍, വിതരണക്കാര്‍, ഉപഭോക്താക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
പരാതികള്‍ സംസ്ഥാന ക്ഷീരസംഗമം -ഫയല്‍ അദാലത്ത് എന്ന തലക്കെട്ട് രേഖപ്പെടുത്തി ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീരവികസന വകുപ്പ് ഇടുക്കി, ജില്ലാ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില, തൊടുപുഴ, പിന്‍ 685584 എന്ന വിലാസത്തില്‍ ജനുവരി 25 നകം അയക്കണം. അദാലത്തിന്റെ തീയതി പരാതിക്കാരെ നേരിട്ട് അറിയിക്കും. [email protected] എന്ന ഇമെയില്‍ ഐ ഡി – യിലേക്കും പരാതികള്‍ അയക്കാം. ഫോണ്‍: 04862 222099.