ഉപ്പുതറ :പോലീസ് സ്റ്റേഷനിലെ 22 പോലീസുകാർക്ക് കോവിഡ്.മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു.
ഉപ്പുതറ :പോലീസ് സ്റ്റേഷനിലെ 22 പോലീസുകാർക്ക് കോവിഡ്.ഇതോടെആവശ്യത്തിന് പോലീസുകാരില്ലാത്തതിനാൽ മേഖലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റുന്നു.
ഉപ്പുതറ പോലീസ് സ്റ്റേഷനിൽ സിഐ ഉൾപ്പെടെ 22 പോലീസുകാർ കോവിഡ് ചികിത്സയിലാണ്.11 പോലീസുകാരാണ് ഇന്നലെ ഡ്യൂട്ടിക്കെത്തിയത്. ഉച്ചയോടെ 2 പോലീസുകാർ ക്ക് പനി കൂടിയതോടെ പരിശോധനയിൽ പോസറ്റീവായി.നിലവിൽ 9 പോലീസുകാർ മാത്രമാണുള്ളത്. രാവും പകലും ജോലി ചെയ്യുന്നത് ഇവരാണ്.നിയമ പാലനവും കോവിഡ് നി നിയന്ത്രണവും 9 പേരിൽ ഒതുങ്ങി. ഇത് പോലീസ് സ്റ്റേഷൻ്റെ പ്രവർത്തനം താളം തെറ്റുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ആവശ്യത്തിന് പോലീസുകാരില്ലാതെയാണ് പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. ഡ്യൂട്ടിക്കുള്ള പോലീസുകാർക്ക് ഭക്ഷണം പോലും കഴിക്കാൻ സമയം ലഭിക്കാറില്ല. കോവിഡ് പോസറ്റീവായവരുമായി നേരിട്ട് സമ്പർക്കമുള്ളവരാണ് ജോലി ചെയ്യുന്ന 9 പേരും. ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടും സ്റ്റേഷൻ അണു വിമുക്തമാക്കാനോ കോ വിഡ്നിയന്ത്രണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല. ഉപ്പുതറയിൽ പോലീസുകാരില്ലന്ന വളരെ കുറവെന്ന കാര്യം മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കാത്തതിൽ അപേക്ഷ പമുണ്ട്. രോഗികളായ സഹപ്രവർത്തകരുടെ സമ്പർക്കമുള്ളതിനാൽ ജനങ്ങളുമായി അടുത്തിടപെഴുകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അടിയന്തിരമായി ആവശ്യത്തിന് പോലീസുകാരെ നിയമിച്ച് കോവിഡ്നിയന്ത്രണവും നീതിനിർവ്വഹണവും സുതാര്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.