ആരോഗ്യം
സംസ്ഥാനത്തു കണ്ടെത്തിയിരിക്കുന്ന ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കൂടുതൽ വ്യാപനശേഷി ഉള്ളത്, യുവാക്കൾക്കു ജാഗ്രത നിർദേശം
ആദ്യമായി പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനേഴും കടന്നതോടെ രോഗവ്യാപനം കേരളത്തില്‍ ശക്തമായെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരണനിരക്ക് 0.4 ആയി കുറഞ്ഞു നില്ക്കുന്നതിനാല് ഭീതിവേണ്ടെന്നു ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കി. എന്നാല്‍, വ്യാപനം പിടിച്ചുകെട്ടാന്‍ കൊവിഡ് മുന്‍കരുതലും മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണം.കൊവിഡ് ബാധയുടെ ഒന്നാം ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിന് പ്രതിദിന രോഗികളുടെ എണ്ണം 11735ല്‍ എത്തിയശേഷം ക്രമേണ കുറഞ്ഞുവരികയായിരുന്നു.അതാണ് രണ്ടാംഘട്ട വരവില്‍ ഇന്നലെ 13835 ആയത്. രണ്ടു ദിവസമായി നടത്തിയ കൂട്ടപ്പരിശോധനയുടെ ഫലം മുഴുവന്‍ പുറത്തു വരുമ്പോള്‍ സംഖ്യ കുത്തനെ ഉയരാം.