Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
Untitled-1
WhatsApp Image 2025-02-20 at 2.45.27 PM (1).jpeg
Oxygen
WhatsApp Image 2025-02-20 at 2.45.27 PM (2).jpeg
Carmel
Karshakan
WhatsApp Image 2025-03-26 at 12.32.26_0683a278
websit poster.jpg 2
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

രാജ്യത്തെ റേഷന്‍ വിതരണത്തില്‍ 2023 ജനുവരി ഒന്നു മുതല്‍ നയപരമായ മാറ്റം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്



തിരുവനന്തപുരം: രാജ്യത്തെ റേഷന്‍ വിതരണത്തില്‍ 2023 ജനുവരി ഒന്നു മുതല്‍ നയപരമായ മാറ്റം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്.

2023 ജനുവരി ഒന്നു മുതല്‍ അന്ത്യോദയ-അന്നയോജന കാര്‍ഡുകള്‍ക്ക് പുറമെ പി.എച്ച്‌.എച്ച്‌. കാര്‍ഡുടമകള്‍ക്കു കൂടി റേഷന്‍ വിഹിതം തികച്ചും സൗജന്യമാക്കിയിരുന്നു. പ്രസ്തുത തീരുമാന പ്രകാരം 2022 ഡിസംബര്‍ 31-ലെ നീക്കിയിരിപ്പ് 2023 ജനുവരി 1 മുതല്‍ ആരംഭിക്കുന്ന സൗജന്യ റേഷന്‍ വിഹിതത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലും പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുണ്ടെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.

അനില്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍, ഡിസംബര്‍ മാസത്തെ വിതരണം ജനുവരി 5 വരെ നീട്ടി നല്‍കിയിരുന്നത് തുടരാന്‍ നിര്‍വ്വാഹമില്ലാത്ത സാഹചര്യം സംജാതമാക്കിയിട്ടുണ്ട്. ആയതിനാല്‍ ഡിസംബര്‍ മാസത്തെ വിതരണം ഇന്ന് (2023 ജനുവരി 2) അവസാനിപ്പിക്കുവാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്.എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിവരുന്ന പി.എം.ജി.കെ.എ.വൈ. വിഹിതം ഡിസംബര്‍ മാസം വാങ്ങാത്തവര്‍ക്ക് ജനുവരി 10-ാം തീയതിവരെ വാങ്ങുന്നതിനുള്ള അവസരം ഒരുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആയതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ 2023 ജനുവരി 3 ന് സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുന്നതും 2023 ജനുവരി 4 മുതല്‍ ജനുവരി മാസത്തെ നോര്‍മല്‍ റേഷനും ഡിസംബര്‍ മാസത്തെ പി.എം.ജി.കെ.എ.വൈ. യും വിതരണം ആരംഭിക്കുന്നതുമാണെന്ന് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!