6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന്



ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമാകും.

പക്ഷേ ഇന്ത്യയില്‍ ഭാഗിക ഗ്രഹണമാണ് കാണാനാവുക. ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുന്നത് ജലന്ധറിലാണ്. സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴല്‍ ഉള്ളതായി തോന്നുകയും ചെയ്യുന്ന അവസ്ഥയിലാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുക. മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഇത് കടന്ന് പോകുന്നത്.

ഇന്ന് വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയില്‍ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നില്‍ക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. പക്ഷേ കേരളത്തില്‍ സൂര്യഗ്രഹണം വ്യക്തമായി കാണാനാവില്ല. കോഴിക്കോട് 7.5 ശതമാനവും തലസ്ഥാനമായ തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും. അതേസമയം ജലന്ധറില്‍ സൂര്യന്റെ 51 ശതമാനം മറയ്ക്കപ്പെടും. വൈകിട്ട് 5.52നാണ് കേരളത്തില്‍ ഗ്രഹണം ദൃശ്യമാവുക.

ഗ്രഹണം കാണുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്


ഗ്രഹണം നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുമെങ്കിലും, സൂര്യരശ്മികള്‍ കണ്ണിന് വളരെ ദോഷകരമാകും. അതിനാല്‍ ഗ്രഹണം നിരീക്ഷിക്കുമ്ബോള്‍ അതീവ ജാഗ്രത പാലിക്കണം. ഏറ്റവും സുരക്ഷിതമായ മാര്‍ഗം എക്ലിപ്സ് ഗ്ലാസുകള്‍ പോലെയുള്ള സോളാര്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നതാണ്. ഇത് കണ്ണുകളെ കേടുവരാതെ സംരക്ഷിക്കാന്‍ സഹായിക്കും. ഗ്രഹണസമയത്ത് ഹെഡ്‌ലൈറ്റ് ഓണാക്കി വാഹനമോടിക്കുന്നതാണ് നല്ലത്.

പൊതു അവധി

സൂര്യഗ്രഹണത്തെ തുടര്‍ന്ന് ഒഡീഷ സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

സൂര്യഗ്രഹണത്തെ തുടര്‍ന്ന് വിവിധ ആരാധനാലയങ്ങളും സമയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുപ്പതിയില്‍ വെങ്കിടേശ്വര ക്ഷേത്രം 12 മണിക്കൂര്‍ അടച്ചിടും. രാവിലെ 8:11 മുതല്‍ വൈകിട്ട് 7:30 വരെ ക്ഷേത്രം അടച്ചിടും.

അതേസമയം ഇന്നത്തെ സൂര്യഗ്രഹണം യൂറോപ്പിലും, പടിഞ്ഞാറന്‍ ഏഷ്യയിലും, ആഫ്രിക്കയുടെ വടക്കു കിഴക്കന്‍ ഭാഗങ്ങളിലും ദൃശ്യമാകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!