പീരിമേട്
മൂങ്കലാർ പാലത്തിലൂടെ ഇനി ധൈര്യമായി സഞ്ചരിക്കാം
വണ്ടിപെരിയാർ: മൂങ്കലാർ പാലം പുനഃ നിർമിച്ച് ഗതാഗത യോഗ്യമാക്കി.2018-ലെ പ്രളയത്തിലാണ് മുങ്കലാർ അഞ്ചാം നമ്പർ പാലം തകർന്നു പോയത്.മൂങ്കലാറിൽ നിന്നും നിരവധി ആളുകൾ തേങ്ങക്കൽ,മ്ലാമല, പൂണ്ടികുളം തുടങ്ങിയ പ്രദേശത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു കൊണ്ടിരുന്നത് ഈ പാലമാണ്.സ്കൂൾ കുട്ടികൾ അടക്കം യാത്ര ചെയ്യുന്നതും ഈ പാലത്തിലൂടെ തന്നെയായിരുന്നു.
പാലം തകർന്നുപോയതിനെ തുടർന്ന് മ്ലാമല ഫാത്തിമ മാതാ സ്കൂൾ വിദ്യാർഥികൾ ഹൈക്കോടതിക്ക് പരാതി നൽകുകയും ഹൈക്കോടതി ഇടപെട്ട് എത്രയും വേഗം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെന്ന് ഉത്തരവ് നൽകുകയും ചെയ്തിരുന്നു.ഇതിനെത്തുടർന്നാണ് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് എട്ട് ലക്ഷം രൂപ വകയിരുത്തുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്.ഇരുമ്പ് ഗേഡർ ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്.