Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അതിദാരിദ്ര്യ നിർമ്മാർജന ഉപപദ്ധതി; അവകാശ രേഖകളുടെ വിതരണോദ്ഘാടനം നടത്തി



അതിദ്രരിദ്രരെ കണ്ടെത്തുന്ന അതിദാരിദ്ര്യ നിർമ്മാർജന ഉപപദ്ധതി പ്രകാരമുള്ള ഗുണഭോക്‌താക്കൾക്ക് നൽകുന്ന അവകാശ രേഖകളുടെ കട്ടപ്പന നഗരസഭാതല വിതരണോദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ വാർഡ് കൗൺസിലർ ബിന്ദുലതാ രാജുവിന് നൽകി നിർവ്വഹിച്ചു.

പരമ ദാരിദ്ര്യാവസ്ഥയിലുള്ള കുടുംബങ്ങളെ ഓരോന്നായെടുത്ത് അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസിലാക്കി അവ പരിഹരിക്കാനാവശ്യമായ ഇടപെടൽ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി വഴി അഞ്ചുവർഷം കൊണ്ട് കേരളത്തെ അതിദരിദ്രരില്ലാത്തതും ഗുണനിലവാരമുള്ള ജീവിതം നയിക്കുന്നതുമായ ജനസമൂഹമാക്കി മാറ്റും.

നഗരസഭാ പരിധിയിലുള്ള അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കൾക്ക് എല്ലാവർക്കും റേഷൻ കാർഡ്, ആധാർ കാർഡ് എൻറോൾമെന്റ്, ബാങ്ക് അക്കൗണ്ട് എന്നിവയടങ്ങുന്ന അവകാശ രേഖകൾ നൽകിക്കഴിഞ്ഞെന്ന് ചെയർപേഴ്സൺ അറിയിച്ചു. വാർഡ് കൗൺസിലർമാർ , നഗരസഭാ ജീവനക്കാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ചിത്രം; അതിദാരിദ്ര്യ നിർമ്മാർജന ഉപപദ്ധതി പ്രകാരമുള്ള അവകാശ രേഖകളുടെ കട്ടപ്പന നഗരസഭാതല വിതരണോദ്ഘാടന യോഗം










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!