Idukki വാര്‍ത്തകള്‍
കട്ടപ്പന ജ്യോതിസ് നഗർ റെസിഡൻസ് അസോസിയേഷന്റെ 6 മത് വാർഷികവും ജനപ്രധിനിധികൾക്ക് സ്വീകരണവും ജനുവരി 11ന്

കട്ടപ്പന ജ്യോതിസ് നഗർ റെസിഡൻസ് അസോസിയേഷന്റെ 6 മത് വാർഷികവും ജനപ്രധിനിധികൾക്ക് സ്വീകരണവും ജനുവരി 11 ഞായറാഴ്ച 4 പിഎം
പ്രസിഡന്റ് ജോസ് മാക്കിയിലിന്റെ അധ്യക്ഷതയിൽ ജ്യോതിസ് ഓഡിറ്റോറിയത്തിൽ നടക്കും
യോഗം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ
ജോയി വെട്ടിക്കുഴി
ഉദ്ഘാടനം നിർവഹിക്കുന്നതും വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി, കട്ടപ്പന St. പോൾസ് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാദർ തോമസ് തോപ്പിൽകളത്തിൽ കൌൺസിൽ അംഗങ്ങളായ സോണിയ ജൈബി, സി ആർ മുരളി എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.
Adv. ജോസഫ് പതാലിൽ അനുമോദന പ്രസംഗം നടത്തുന്നതാണ്.
യോഗത്തിന് സെബാസ്റ്റ്യൻ കല്ലന്തറ സ്വാഗതം ആശംസിക്കുന്നതും മുൻ പ്രസിഡന്റ് ജോസ് പൂനാട്ട് നന്ദി പറയുന്നതുമാണ്. മീറ്റിംഗിന് ശേഷം വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതുമാണ്.













































































