Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

പുതിയ വീടും പുത്തൻ ഉണർവും :ദർശന്റെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്..



വണ്ടിപ്പെരിയാർ വള്ളക്കടവ് ട്രൈബൽ ഹൈസ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ദർശന്റെ ചോർന്ന് ഒലിക്കാത്ത സുരക്ഷിതമായ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ് അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും സുമനസ്സുകളുടെ സഹായത്തോടെ വീട് നിർമ്മാണം ആരംഭിച്ചു.അടുത്ത അധ്യയനവർഷം പുതിയ വീട്ടിൽ നിന്നും സ്കൂളിൽ പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദർശനും കുടുംബാംഗങ്ങളും………..

ഇതാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് ട്രൈബൾ ഹൈ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ദർശൻ താമസിച്ചിരുന്ന ഷെഡ് എന്ന് പോലും വിളിക്കാൻ കഴിയാത്ത ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത അടച്ചുറപ്പില്ലാത്ത വീട്..ഈ വീട്ടിൽ നിന്നുമാണ് ദർശനും അനിയത്തി ദർശനയും സ്കൂളിലേക്ക് വന്നുകൊണ്ടിരുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുമ്പ് ദർശന്റെ പിതാവായ കാളിദാസ് മരണപ്പെട്ടിരുന്നു ഇതേതുടർന്നാണ്
അധ്യാപകർ ദർശന്റെ വീട്ടിലെത്തിയത്

ആ സമയം അധ്യാപകർ കണ്ടത് നെഞ്ചുരുകി കാഴ്ചയാണ് ഇതേടെ ദർശന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തീരുമാനിച്ച് ഉറപ്പിച്ചണ് അധ്യാപകരും പിടിഎ അംഗങ്ങളും അവിടെനിന്നും വന്നത്.
പിന്നീട് അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ഉള്ള സുമനസ്സുകളുടെ സഹായത്തോടെ മൂന്നരാലക്ഷം രൂപയോളം സമാഹരിക്കുകയും ചെയ്തു..തുടർന്ന് ദർശന്റെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന്റെ ആദ്യ പടിയായി ആശാരിയുടെ സാന്നിധ്യത്തിൽ വീടിന്റെ കുറ്റിയടിച്ചു.
ജൂൺ മാസത്തിന് മുമ്പ് തന്നെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് അടുത്ത അധ്യയനവർഷത്തിൽ ദർശനും അനിയത്തിക്കും സുരക്ഷിതമായ വീട്ടിൽനിന്നും സ്കൂളിലേക്ക് വരാൻ സാധിക്കണമെന്ന് ലക്ഷ്യത്തോടെയാണ് അധ്യാപകരും പിടിഎ അംഗങ്ങളും പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്…..

ഇതോടൊപ്പം സുമനസ്സുകളുടെ സഹായം കൂടി അഭ്യർത്ഥിക്കുന്നു.
ഇവരെ സഹായിക്കാൻ താല്പര്യമുള്ളവർ.
സ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ എടുത്തിട്ടുള്ള അക്കൗണ്ട് നമ്പർ ആയ
GTHS VANCHIVAYAL VALLKAKKADAV


Ac No:120061200920432

IFSC:IDUK0000006

ഇതിൽ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു……………









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!