മുണ്ടിയെരുമയില്‍ ആരംഭിച്ച മോട്ടോര്‍ ഡ്രൈവിങ് ടെസ്റ്റ് സെന്റര്‍ മാറ്റുന്നതിന് ഗൂഢനീക്കം നടക്കുന്നതായി പട്ടം കോളനി പൗരസമിതി ആരോപിച്ചു
നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ ആരംഭിച്ച മോട്ടോര്‍ ഡ്രൈവിങ് ടെസ്റ്റ് സെന്റര്‍ മാറ്റുന്നതിന് ഗൂഢനീക്കം നടക്കുന്നതായി പട്ടം കോളനി പൗരസമിതി ആരോപിച്ചു.
കഴിഞ്ഞദിവസം മുണ്ടിയെരുമയില്‍ ഉദ്ഘാടനം ചെയ്ത ടെസ്റ്റ് സെന്ററിനെതിരെയാണ് ചില കടലാസ് സംഘടനകളെ മുന്‍നിര്‍ത്തി നീക്കം നടത്തുന്നത്. മറ്റു ചില ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരും സ്വകാര്യ റിയല്‍ എസേ്റ്ററ്റ് മാഫിയകളും ഇതിന് പിന്നിലുള്ളതായി സംശയിക്കുന്നു.
നെടുങ്കണ്ടത്തുനിന്നും മൂന്ന് കിലോമീറ്റര്‍ ദുരത്തായിരുന്നു കഴിഞ്ഞ ആഴ്ച വരെ ഈ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യകുറവും യാത്രബുദ്ധിമുട്ടും കാരണം കൂടുതല്‍ സൗകര്യമുള്ള മുണ്ടിയെരുമയിലേയ്ക്ക് മാറ്റുകയായിരുന്നു. സെന്ററിനെ തകര്‍ക്കാനോ മാറ്റാനോ ഉള്ള ഏതു നീക്കത്തെയും ശക്തമായി എതിര്‍ക്കുമെന്ന് പൗരസമിതി ചെയര്മാന് എം.എ. വാഹീദ്, കണ്‍വീനര്‍ ജി. ജീവന്‍ലാല്‍ എന്നിവര്‍ അറിയിച്ചു.