Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

അതിക്രമങ്ങളെ കുറിച്ച്‌ പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താനുള്ള വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്



തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ സ്‌ഥാപനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച്‌ പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താനുള്ള വിവാദ ഉത്തരവ് റദ്ദാക്കി മന്ത്രി പിഎ മുഹമ്മദ് റിയാസ്.

ടൂറിസം വകുപ്പ് ഡയറക്‌ടര്‍ കൃഷ്‌ണ തേജ ഈ മാസം 17ന് ഇറക്കിയ ഉത്തരവാണ് മന്ത്രി റദ്ദാക്കിയത്.

വിഷയത്തില്‍ ഇടപെട്ട മന്ത്രി വിവാദ ഉത്തരവില്‍ കൃഷ്‌ണ തേജയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഓഫിസിലെ അതിക്രമങ്ങളെ കുറിച്ച്‌ പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവരം ശേഖരിക്കാനും തുടര്‍ നടപടികള്‍ എടുക്കാനുമായിരുന്നു ടൂറിസം വകുപ്പ് ഡയറക്‌ടറുടെ ഉത്തരവ്. ഈ ഉത്തരവ് പിന്നീട് വിവാദമാവുകയായിരുന്നു.

ഇതോടെയാണ് ഉത്തരവ് റദ്ദാക്കിക്കൊണ്ട് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയത്. ടൂറിസം വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളിലെയും ഗസ്‌റ്റ്‌ ഹൗസുകളിലെയും വനിതാ ജീവനക്കാര്‍ വകുപ്പിലെ മറ്റ് ഉദ്യോഗസ്‌ഥര്‍ക്ക്‌ എതിരെ നല്‍കുന്ന പരാതികള്‍ അന്വേഷണ ഘട്ടത്തില്‍ പിന്‍വലിക്കുന്നുണ്ട്.


ആരോപണങ്ങളില്‍ നിന്ന് പിന്‍മാറുകയും ചെയ്യുന്നുണ്ട്. ഇത് അന്വേഷണം നടത്തുന്ന ഉദ്യോഗസ്‌ഥരുടെ സമയം നഷ്‌ടപ്പെടുത്തുന്നു. പ്രയത്‌നം പാഴായിപ്പോകുന്ന അവസ്‌ഥയും ഉണ്ടാക്കുന്നു. ചില ജീവനക്കാര്‍ അടിസ്‌ഥാനരഹിതമായ പരാതികളാണ് ഉന്നയിക്കുന്നത്. ഇത്തരം വ്യാജ പരാതികള്‍ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കുന്നു.

ഈ സാഹചര്യത്തില്‍ പരാതി നല്‍കുന്നവരുടെ വിവരം പ്രത്യേകം ശേഖരിക്കുകയും തുടര്‍ നടപടികള്‍ എടുക്കുകയും വേണമെന്നായിരുന്നു ടൂറിസം വകുപ്പ് ഡയറക്‌ടറുടെ ഉത്തരവ്. വിഷയത്തില്‍ സ്‌ഥാപന മേധാവികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഡയറക്‌ടര്‍ ഉത്തവിട്ടിരുന്നു. ഉത്തരവ് വിവാദമായതോടെയാണ് മന്ത്രി ടൂറിസം വകുപ്പ് ഡയറക്‌ടറില്‍ നിന്ന് വിശദീകരണം തേടിയത്, പിന്നാലെ ഉത്തരവ് റദ്ദാക്കുകയും ചെയ്‌തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!