San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
കേരള ന്യൂസ്

ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടില്‍ ഇന്ന് എല്‍ഡിഎഫ് ഹർത്താൽ



വയനാട് : ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ വയനാട്ടിൽ എൽഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വനത്തോട് ചേർന്നുള്ള ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സമരം. ഇടുക്കി രൂപതയും പണിമുടക്കിന് ആഹ്വാനം ചെയ്തു.

ഗാഡ്ഗിൽ കസ്തൂരിരംഗൻ വിഷയത്തിൽ പ്രത്യക്ഷ സമരം നടത്തിയ ഇടുക്കി രൂപത ബഫർ സോൺ വിഷയത്തിൽ നിലപാട് കടുപ്പിക്കുകയാണ്. വനാതിർത്തിയിൽ ജനവാസമുള്ള ഇടുക്കിയിൽ സുപ്രീം കോടതി ഉത്തരവ് ജനജീവിതത്തെ പൂർണ്ണമായും ബാധിക്കുമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്നും ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.

കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരജ്വാലയും തെളിച്ച് സമര പ്രഖ്യാപനവും നടത്തി. എൽഡിഎഫിനും യുഡിഎഫിനും പിന്നാലെ ഇടുക്കി രൂപതയും സമരപ്പന്തലിൽ എത്തിയതോടെ ജില്ല വീണ്ടും സമരഭൂമിയായി മാറുകയാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!