Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾമുഴുവൻ സീറ്റും യു ഡിഎഫ് വിജയിക്കും : ഷിബു ബേബിജോൺ
മുഴുവൻ സീറ്റും യു ഡിഎഫ് വിജയിക്കും : ഷിബു ബേബിജോൺ

വരുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ സീറ്റിലും യുഡിഎഫിൻ്റെ വിജയം സുനിശ്ചിതമാണെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.
ആർഎസ്പി പത്തനംതിട്ട ലോക്സഭാ മണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന ബിജെപി സർക്കാരിനെതിരായ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്.
ജനവിരുദ്ധതയുടെ കാര്യത്തിൽ മോദിയും പിണറായിയും ഒരുപോലെയാണ്. പൗര ബോധമുള്ള മനുഷ്യരെയും ഇടതുപക്ഷ മനസ്സിനെയും ഇല്ലാതാക്കുന്ന സംസ്കാരമാണ് ഭരണത്തിൽ ഇരിക്കുന്നവർ ഇന്ന് പടർത്തിക്കൊണ്ടിരിക്കുന്നതെന്നും ഷിബു ബേബി ജോൺ ആരോപിച്ചു.













































































