Life Style/ Techകായികംനാട്ടുവാര്ത്തകള്
പുരോഗമന കലാ സാഹിത്യ സംഘം വണ്ടൻമേട് ഏരിയ സമ്മേളനം നടന്നു
കട്ടപ്പന: പുരോഗമന കലാ സാഹിത്യ സംഘം വണ്ടൻമേട് ഏരിയ സമ്മേളനം ചക്കുപള്ളം പഞ്ചായത്ത് ഹാളിൽ നടന്നു. സമ്മേളനം ജില്ല പ്രസിഡന്റ് സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു.സി.പി.എം വണ്ടൻമേട് ഏരിയ സെക്രട്ടറി റ്റി.എസ്. ബിസി, ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് തായില്ല്യം, കെ.എ മണി, എം.ഐ മാത്യൂ , മെറീനാ ജോൺ, സ്റ്റെബിൻ ബാബു, മാത്യൂ മായിമല തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബെന്നി ഇലവുംമൂട്ടിൽ (പ്രസിഡന്റ്), കെ.എ. സദാനന്ദൻ, ദേവൻ കെ.ആർ.പി ( വൈസ് പ്രസിഡൻ്റുമാർ, സ്റ്റെബിൻ ബാബു (സെക്രട്ടറി), തമ്പി കോന്നിയ്ക്കൽ, കെ.ജെ ജയിംസ് (ജോയിൻ്റ് സെക്രട്ടറിമാർ) എന്നിവരെയും 13 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. പ്രശസ്ത നർത്തകി ഡോ. നീനാ പ്രസാദിന്റെ നൃത്ത പരിപാടി ഇടയ്ക്കുവെച്ചു നിർത്തിവെപ്പിച്ച ജഡ്ജിയുടെ സംസ്കാര ശൂന്യമായ നടപടിയിൽ സമ്മേളനം പ്രതിക്ഷേധം രേഖപ്പെടുത്തുകയും ചെയ്തു.