Idukki വാര്‍ത്തകള്‍
സ്കൂളുകളിൽ ജല ഗുണ പരിശോധന ലാബുകൾ ; ഇടുക്കി ജില്ലാ തല ഉദ്ഘാടനം ഇന്ന്
ജില്ലയിലെ ഹരിത കേരളം ജല ഗുണനിലവാര പരിശോധനാ ലാബുകള്‍ പ്രവര്‍ത്തന സജ്ജമായി. ജില്ലാ തല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍സെക്കന്ററി സ്കൂളില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിക്കും.ഓരോ പ്രദേശത്തെയും ജലത്തിന്റെ ശുദ്ധി പരിശോധിച്ച് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് എംഎല്‍എമാരുടെ പ്രത്യേക ഫണ്ടില്‍ നിന്നും തുക ലഭ്യമാക്കി പഞ്ചായത്തുകളില്‍ ഹയര്‍ സെക്കന്ററി സ്കൂളുകളിലെ കെമിസ്ട്രി ലബോറട്ടറികളോടനുബന്ധിച്ച് ജല പരിശോധനയ്ക്കും സൗകര്യമൊരുക്കുന്നത്.ജില്ലയിലെ 35 പഞ്ചായത്തുകളിലാണ് ലാബുകള്‍ പ്രവര്‍ത്തന സജ്ജമായത്. ഈ സ്കൂളുകളിലാകെയായി 24000 ജല സാമ്ബിളുകള്‍ സൗജന്യമായി പരിശോധിക്കുന്നതിനുള്ള കിറ്റുകളാണ് ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിട്ടുള്ളത്.തുടര്‍ന്നു ഈ സംവിധാനം തദ്ദേശ സ്ഥാപന തലത്തില്‍ ക്രമീകരിക്കും.