Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കുറവിലങ്ങാട് കുര്യനാട് ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിലും വ്യാപാര സ്ഥാപനത്തിലും മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ



കുറവിലങ്ങാട് കോഴാ കൃഷി ഫാമിലെ കൃഷി അസ്സിസ്റ്റന്റായ റീജാമോളുടെ പൂട്ടിയിട്ടിരുന്ന ഔദ്യോഗിക ക്വാർട്ടേഴ്സ് തുറന്നു കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന നാലര പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം ചെയ്തെടുക്കുകയും, സ്ഥലത്ത് നിന്നും ഉദ്ദേശം ഒരു കിലോമീറ്റർ മാറി കുര്യനാട് പുത്തൻപുരയ്ക്കൽ എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിൽ കയറി ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന 3600/ രൂപ മോഷ്ടിച്ചെടുക്കുകയും ചെയ്ത കോതമംഗലം കോട്ടപ്പടി സ്വദേശി പരുത്തോലിൽ വീട്ടിൽ രാജനെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.

കുര്യനാട് ഭാഗത്ത് പ്രവർത്തിച്ചു വരുന്ന പുത്തൻപുരയ്ക്കൽ എർത്ത് മൂവേഴ്സ് എന്ന സ്ഥാപനത്തിൽ ഇന്നലെ ഒന്നര മണിയോടെ സ്കൂട്ടറിലെത്തിയ പ്രതി ടീ സ്ഥാപനത്തിൽ കയറി അവിടെ ബാഗിനുള്ളിൽ വച്ചിരുന്ന 3600/ രൂപ മോഷ്ടിച്ചതിന് ശേഷം സ്വന്തം സ്കൂട്ടറിൽ കുര്യനാട് കുറവിലങ്ങാട് ഭാഗങ്ങളിൽ കറങ്ങി നടന്നതിന് ശേഷം കുറവിലങ്ങാട് സയൻസ് സിറ്റിക്ക് സമീപം കൃഷി ഫാമിലെ അസ്സിസ്റ്റന്റായ റീജാമോളുടെ അടച്ചിട്ടിരുന്ന ക്വാർട്ടേഴ്സിന്റെ സമീപമെത്തി വൈകിട്ട് മൂന്നര മണിയോടെ ക്വാർട്ടേഴ്സിന്റെ സമീപം സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടെത്തി വീടിന്റഎ വാതിൽ തുറന്ന് അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. കുര്യനാട്ടുള്ള വ്യാപാര സ്ഥപനത്തിൽ നടത്തിയ പരിശോധനയിൽ മോഷ്ടാവിന്റെ CCTV ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. CCTV ദൃശ്യങ്ങളിൽ കണ്ടയാളിന് സമാനമായ ആളെ കുറവിലങ്ങാട് ടൌൺ പ്രൈവറ്റ് ബസ് സ്റ്റാന്റ് ഭാഗത്ത് നിൽക്കുന്നതായി മോഷണം നടന്ന സ്ഥാപന ഉടമ കണ്ടതിനെ തുടർന്ന് കുറവിലങ്ങാട് പോലീസിനെ അറിയിക്കുകയും പോലീസ് എത്തി ആളെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തതിൽ പ്രതി മോഷണവിവരം വെളിപ്പെടുത്തിയത്. വ്യാപാര സ്ഥാപനത്തിൽ നിന്നും മോഷണം ചെയ്ത 3600/ രൂപ പ്രതിയുടെ മാറ്റി വച്ചിരുന്ന സ്കൂട്ടറിൽ നിന്നും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ കുര്യനാട് ഭാഗത്ത് കാട് പിടിച്ചുകിടക്കുന്ന പുരയിടത്തിൽ ഒളിപ്പിച്ചിരുന്നതും പോലീസ് കണ്ടെത്തിയിട്ടുളളതാണ്. വൈക്കം ഡി വൈ എസ് പി AJ തോമസിന്റെ നിർദ്ദേശാനുരണം കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ SHO സജീവ് ചെറിയാൻ, എസ് ഐ മാരായ മാത്യു കെ. എം, മനോജ് കുമാർ, എ എസ് ഐ മാരായ അജി R, സാജുലാൽ, സിനോയിമോൻ, വിനോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ PC, രാജീവ് PR, അരുൺ MS, റോയി സിജു, ഷുക്കൂർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പ്രതി മുൻപ് ആലുവ, കോതമംഗലം, കുറുപ്പംപടി, ഊന്നുകല്ല്, കാലടി, പെരുമ്പാവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ളതും, ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമാണ്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!