San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടത് സർക്കാർ പരാജയപ്പെട്ടത്തിലുണ്ടായ ജാള്യത മറയ്ക്കാൻ ആണ് സിപിഎം ഹർത്താലുമായി ഇറങ്ങിയിരിക്കുന്നതെന്ന് DCC ജനറൽ സെക്രട്ടറി ബിജോ മാണി.



ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ (ഇഎസ്എ) വിഷയവും ഭൂ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ കഴിഞ്ഞ പത്ത് വർഷവും ഇടത് സർക്കാർ പരാജയപ്പെട്ടത്തിലുണ്ടായ ജാള്യത മറയ്ക്കാനാണ് സിപിഎം ജില്ലയിൽ ഹർത്താൽ നടത്തുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി പറഞ്ഞു. ഈ വിഷയങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിൽ നടത്തുന്ന ശ്രമങ്ങൾ ജനങ്ങൾക്കിടയിൽ സർക്കാരിന്റെ പ്രതിശ്ചായ വർധിക്കാൻ ഇടയായിട്ടുണ്ട്. ഇതിൽ വിളറിപൂണ്ട് ജില്ലയിലെ സിപിഎം നേതാക്കൾ നടത്തുന്ന വ്യാജപ്രചാരണം ജനങ്ങൾ തിരിച്ചറിയും. കഴിഞ്ഞ 10 വർഷം എൽഡിഎഫിനുണ്ടായ പാളിച്ചകൾ മനസ്സിലാക്കിയാൽ മാത്രമേ ഇഎസ്എയുടെ സങ്കീർണതകൾ വ്യക്തമാകൂ.

ഇഎസ്എ വിഷയം പരിഹരിക്കുന്നതിൽ മുൻപുണ്ടായ പാളിച്ചകൾ

കേരളത്തിൽ 9,107 ച.കി.മീ. വനം ഇഎസ്എയും 886 ച.കി.മി. വനേതര ഇഎസ്.എയും ഉൾപ്പെടെ ആകെ 9993 ച.കി.മീ. ആണ് കരട് വിഞ്ജാപനപ്രകാരം ഇഎസ്.എയുടെ പരിധിയിലുള്ളത്. ഇഎസ്.എയുടെ വിസ്‌തൃതി കുറയ്ക്കണമെന്ന് മുൻസർക്കാരിന്റെ കാലത്ത് 4 തവണ കേന്ദ്രത്തിന് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. അതിനാൽ കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെട്ടില്ല.

എൽഡിഎഫ് സർക്കാർ സിഎച്ച്ആറിനെ റിസർവ് വനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി

2008 മുതൽ വനംവകുപ്പിന്റെ വാർഷിക റിപ്പോർട്ടുകളിൽ റിസർവ് വനത്തിന്റെ സിഎച്ച്ആർ ഉൾപ്പെട്ടിരുന്നു. ഇഎസ്എ നിർദേശങ്ങൾ തയാറാക്കാൻ ഡോ. ഉമ്മൻ വി.ഉമ്മൻ അടിസ്ഥാന രേഖയായി പരിഗണിച്ചത് 2008 മുതൽ 2013 വരെയുള്ള വനം വകുപ്പിന്റെ വാർഷിക ഭരണ റിപ്പോർട്ടാണ്. ഈ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 9,107 ച.കി.മീ. സംരക്ഷിത വനം ഉണ്ടന്നാണ് പറയുന്നത്. ഇതിൽ 852 ച.കി.മീ. വരുന്ന സിഎച്ച്ആർ മേഖലയും ഉൾപ്പെട്ടിരുന്നു. അതിനാൽ കരട് വിഞ്ജാപനത്തിൽ പറയുന്ന 9,107 ച.കി.മീ. പ്രദേശം വനം ഇഎസ്എയിൽ സിഎച്ച്ആർ പ്രദേശവും ഉൾപ്പെട്ടു. സി എച്ച് ആർ റവന്യൂ ഭൂമിയാണെന്ന കാര്യം ചൂണ്ടികാണിച്ച് ഇ എസ് എ പരിധിയിൽ നിന്ന് ഒഴിവാക്കാൻ ഇടത് സർക്കാർ ശ്രമിക്കാതിരുന്നതിന് കാരണം സി എച്ച് ആർ വനഭൂമിയാണെന്ന മുൻ സർക്കാരിന്റെ നിലപാടാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 2017 ൽ തയ്യാറാക്കിയ വനം വകുപ്പിന്റെവാർഷിക റിപ്പോർട്ടിൽ സി എച്ച് ആർ സംരക്ഷിത വനമാണെന്ന് രേഖപ്പെടുത്തിയതും, സുപ്രീം കോടതിയിൽ സിഎച്ച് ആർ വന ഭൂമിയാണെന്ന് വനം വകുപ്പ് സത്യവാങ്മൂലം നൽകിയതും, സി എച്ച് ആർ റിസർവ് വനമാണെന്ന 7-11-2022 ലെ റവന്യൂ വകുപ്പ് ഉത്തരവും സി എച്ച് ആർ വനഭൂമിയാണെന്ന ഇടത് സർക്കാർ നിലപാടിന് ഉദാഹരണങ്ങളാണ് . ഇടത് സർക്കാരിന്റെ ഈ നിലപാട് തിരുത്തിക്കാൻ ജില്ലയിലെ സിപിഎം ചെറുവിരൽ അനക്കിയിട്ടില്ല.

സിഎച്ച്ആർ മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ
ശ്രമങ്ങൾ

വനവിസ്തൃതി സംബന്ധിച്ച വനം വകുപ്പിന്റെ തെറ്റായ കണക്കും റവന്യൂ ഭൂമിയായ സിഎച്ച്ആറിനെ സംരക്ഷിത വനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയ ഇടത് സർക്കാരിന്റെ നടപടിയുമാണ് ആകെയുള്ള വനവിസ്‌തൃതിയേക്കാൾ കൂടുതൽ പ്രദേശം വനം ഇഎസ്.എയിൽ ഉൾപ്പെട്ടുവരാൻ കാരണമായത്. വനം വകുപ്പിന്റെ കണക്ക് തെറ്റാണെന്ന വസ്തുതുത, സിഎച്ച്‌ആർ പ്രദേശം സംരക്ഷിത വനത്തിന്റെ കണക്കിലുണ്ടെന്ന പ്രശ്ന‌ം എന്നിവ എൽഡിഎഫ് സർക്കാർ നൽകിയ പ്രപ്പോസലിൽ ചൂണ്ടികാണിച്ചിരുന്നില്ല. ഇഎസ്എ യുടെ പരിധിയിൽ നിന്ന് വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്ത‌ത്. വനം വകുപ്പിന്റെ കണക്കിലുള്ള സംരക്ഷിത വനസ്തുതി ഇഎസ്എ നിർദേശങ്ങളിൽ ഇല്ലാതെ വന്നതിനാൽ ഇക്കാര്യത്തിലും ആശങ്കയുണ്ടായി. ഇതാണ് കേരളത്തിന്റെ നിർദേശങ്ങൾ തള്ളാൻ കാരണമായത്. ഇവയെല്ലാം പരിഹരിക്കാനാണ് ഇപ്പോൾ യൂഡിഎഫിന്റെ ശ്രമം. അതിന്റെ ഭാഗമായി സ്വീകരിച്ച നടപടികൾ ഇനിപ്പറയുന്നു.

1. വനവിസ്തൃതി സംബന്ധിച്ച വനം വകുപ്പിന്റെ കണക്ക് തെറ്റാണെന്ന കാര്യവും സിഎച്ച്ആർ പ്രദേശം ഇഎസ്എയിൽ ഉൾപ്പെടുത്താൻ പാടില്ലന്ന കാര്യവും യുഡിഎഫ് സർക്കാർ നൽകിയ പ്രപ്പോസലിൽ വസ്‌തുതാപരമായി ചൂണ്ടിക്കാണിച്ചു.

2. ഒരു വില്ലേജിൽ വനഭൂമിയുണ്ടെങ്കിൽ ആ വനപ്രദേശം മാത്രമാണ് ഇഎസ്എയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റവന്യൂ ഭൂമി പൂർണ്ണമായും ഇഎസ്എയിൽ നിന്ന് ഒഴിവാക്കി.

3. സ്വന്തം ഭൂമി ഇഎസ്എയുടെ പരിധിയിലാണോയെന്ന് ആർക്കും പരിശോധിക്കാവുന്ന തരത്തിലുള്ള കഡസ്ട്രൽ മാപ്പ് പ്രസിദ്ധീകരിച്ചു.

4. കേരളത്തിന്റെ ആവശ്യം നേടിയെടുക്കാൻ മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയും കേന്ദ്രവുമായി നേരിട്ട് ചർച്ചകൾക്ക് പോകുന്നു.

ഇങ്ങനെ ജനങ്ങളുടെ ആശങ്ക പൂർണ്ണമായും പരിഹരിക്കാൻ കഴിയുന്നതാണ് യൂഡിഎഫ് നൽകിയ ഇ എസ് എ നിർദേശങ്ങൾ.

ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇടതുസർക്കാരിനുണ്ടായ വീഴ്ച്ചകൾ താഴെ പറയുന്നു

1) 9-6-2016 ൽ മുന്നാറിലെ 8 വില്ലേജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ NOC ബാധകമാക്കിയ സർക്കുലർ.

2) 22-8-2019 ൽ പട്ടയ വ്യവസ്ഥകൾ ലംഘിച്ചുള്ള നിർമ്മാണം പാടില്ലെന്ന ഉത്തരവ്.

3) 19-11-2019 ൽ ഏലം പട്ടയ ഭൂമിയിൽ ഒരു നിർമ്മാണങ്ങൾക്കും അനുമതി നൽകാൻ പാടില്ലെന്ന ഉത്തരവ്

4) 29-7-2023 ൽ ജില്ലയിലെ 13 പഞ്ചായത്തുകളിൽ ദുരന്ത നിവാരണ നിയമപ്രകാരം നിർമ്മാണ നിയന്ത്രണമേർപ്പെടുത്തിയ ഉത്തരവ്

5) 23-10-2017 ൽ എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലയളവിൽ മൂന്നാറിലെ 8 വില്ലേജുകളിൽ വൈദ്യുതി കണക്ഷന് റവന്യൂ വകുപ്പിന്റെ NOC ബാധകമാക്കിയ ഉത്തരവ്.

6) 11 പുതിയ സംരക്ഷിത വനങ്ങൾ വിഞ്ജാപനം ചെയ്‌ത്‌ 22047 ഹെക്‌ടർ ഭൂമി വനമാക്കി മാറ്റിയത്.

ഈ ഉത്തരവുകൾ കൂടാതെയാണ് പരിസ്ഥിതി സംഘടനകൾ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നൽകിയ കേസുകളിൽ ഇടത് സർക്കാർ സ്വീകരിച്ച നിലപാട് ജില്ലക്ക് തിരിച്ചടിയായി മാറിയത്. 2009 ൽ സുപ്രീം കോടതി സി എച്ച് ആർ മേഖലയിലെ 20300 ഹെക്ട‌ർ ഭൂമിക്ക് പട്ടയം നൽകാൻ അനുമതി നൽകിയതാണെന്നെ കാര്യം സുപ്രീം കോടതിയിൽ മറച്ചുവെച്ചതാണ് സി എച്ച് ആറിലെ പട്ടയ വിലക്കിന് കാരണമായത്. ഈ വിലക്ക് മറികടക്കാൻ പുനപരിശോധന ഹർജി നൽകണമെന്ന നിയമോപദേശം അഡ്വക്കേറ്റ് ജനറൽ നൽകിയിട്ടും ഇതിനായുള്ള ഒരു നടപടിയും പിണറായി സർക്കാർ സ്വീകരിച്ചിരുന്നില്ല. കൂടാതെ 1964 റൂൾ പ്രകാരമുള്ള പട്ടയവിതരണം തടഞ്ഞ ഹൈക്കോടതി ഉത്തരവിന് കാരണമായതും കേസ് നടത്തിപ്പിൽ ഉണ്ടായ വീഴ്ച്ചയാണ്. തൊമ്മൻകുത്തിൽ കൈവശഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് പൊളിച്ചതുൾപ്പടെ വനം വകുപ്പ് നടത്തിയ കടന്ന് കയറ്റം നിയന്ത്രിക്കാനുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. പിണറായി സർക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടികൾക്ക് കഴിഞ്ഞ 10 വർഷം കുടപിടിച്ച ജില്ലയിലെ സിപിഎം നേതൃത്വം ഭരണം മാറി അഞ്ചാം മാസം ഹർത്താൽ നടത്തുന്നത് സ്വന്തം ജാള്യത മറക്കാനാണെന്നും ബിജോ മാണി പറഞ്ഞു.
പത്ര സമ്മേളനത്തിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസും പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!