San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ‘ജനസ്പർശം’; അദാലത്ത് ഈ മാസം 15 മുതൽ ഡിസംബർ 31 വരെ



സർക്കാരിന്‍റെ 100 ദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. നടപ്പാക്കാനുദ്ദേശിച്ച 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തിയായി. ശേഷിക്കുന്ന 20 പദ്ധതികളും 90 ശതമാനത്തിലധികം പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തയാറാക്കിയ ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലായി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയാണ് സർക്കാർ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഇലക്ട്രോണിക്സ്, വിവരസാങ്കേതിക വകുപ്പ്, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, ആയുഷ്, ആരോഗ്യം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകളിലെ പദ്ധതികൾ അവലോകനം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ‘ജനസ്പർശം’ എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് നടപ്പാക്കും. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയാണ് അദാലത്ത്. ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനൊപ്പം കാലതാമസത്തിന്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. നിലവിൽ ലക്ഷക്കണക്കിന് ഇ-ഫയലുകളും നിരവധി ഫിസിക്കൽ ഫയലുകളും വിവിധ വകുപ്പുകളിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും.

ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങൾ പഠിച്ച് ഭരണസംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഒരേ വിഷയവുമായി ബന്ധപ്പെട്ട ഫയലുകൾ വിവിധ വകുപ്പുകളിലേക്ക് ആവർത്തിച്ച് കൈമാറുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും. നയപരമായ തീരുമാനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ അണ്ടർ സെക്രട്ടറി തലത്തിൽത്തന്നെ വേഗത്തിൽ തീരുമാനമെടുക്കാനുള്ള സംവിധാനവും പരിഗണനയിലുണ്ട്.വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ ചേർന്ന് തടസ്സങ്ങൾ പരിഹരിക്കും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!