സെന്റ്.മേരീസ് എച്ച്എസ്എസ് വെള്ളാരംകുന്നിൽ പുതിയ എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സെന്റ്.മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്നിലെ നാഷണൽ സർവീസ് സ്കീമിന്റെ പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സ്കൂൾ പ്രിൻസിപ്പാൾ ബെർളി മാത്യൂസ് സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് അംഗവും സ്കൂൾ പിടിഎ പ്രസിഡന്റുമായ റോബിൻ ജോർജ് കാരക്കാട്ട് അധ്യക്ഷപഥം അലങ്കരിച്ചു.അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയി കുര്യൻ നടൂപറമ്പിൽ ഉദ്ഘാടന സമ്മേളനം നിർവഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.ജോസഫ് ഇടിയാക്കുന്നേൽ (സിഎംഐ) അനുഗ്രഹ പ്രഭാഷണം നടത്തി.”Not me But you”എന്ന എൻഎസ്എസ് ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സമൂഹനന്മയ്ക്കായുള്ള വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിന് യൂണിറ്റിലെ എല്ലാ വോളന്റീയർ മാർക്കും കുമളി ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കൊച്ചുറാണി ബിജു ആശംസകൾ നേർന്നു . എൻഎസ്എസ് വോളന്റിയർ കുമാരി അക്സ അന്ന അലക്സ് കൃതജ്ഞത അർപ്പിച്ച് യോഗം അവസാനിച്ചു.









































































































































