Idukki വാര്‍ത്തകള്‍
ലോക വയോജന ദിനത്തിൽ സ്നേഹസ്വാന്തനവുമായി ചേമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

ലോക വയോജന ദിനത്തിൽ ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ്
ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചെമ്മണ്ണാർ പ്രദേശത്തുള്ള വയോജനങ്ങളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
കാർഷിക അധ്യാപന മേഖലകളിൽ ഉൾപ്പെടെ മികവ് തെളിയിച്ച വ്യക്തികളുമായി നടത്തിയ ഒത്തു ചേരൽ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവം ആയി മാറി.പുതുതലമുറ യോടൊപ്പം സമയം ചെലവഴിക്കാൻ ഉതകുന്ന രീതിയിലുള്ള വിവിധത്തിലുള്ള കളിപ്പാട്ടങ്ങൾ ഈ സംഗമത്തിൽ കൈമാറി.സ്കൂൾ പ്രിൻസിപ്പൽ ശ്രീ അഗസ്റ്റിൻ എം.എ. അധ്യാപകരായ ശ്രീമതി റെനി ജോസഫ്
ശ്രീമതി ജൂബി ജോർജ്, ശ്രീ റോയി ജേക്കബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









































































































































