San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പകർച്ചപ്പനി പ്രതിരോധത്തിലെ വീഴ്ചകൾക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി



തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളിലെ പോരായ്മകളിൽ അതൃപ്തിയറിയിച്ച് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ഫീൽതല പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് മന്ത്രി വിമർശിച്ചു. ഓരോ ജില്ലകളിലെയും പ്രവർത്തനങ്ങൾ വിശദീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഫീൽഡ് തല പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന പറഞ്ഞ മന്ത്രി തിരുവനന്തപുരം ഡിഎംഒ ഏറ്റവും ഒടുവിൽ വിശദീകരിച്ചാൽ മതിയെന്നും പറഞ്ഞു. ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. പകർച്ചപ്പനി വ്യാപനം നിസ്സാരമായി കാണരുതെന്ന് മന്ത്രി നിർദ്ദേശം നൽകി.

പനി കേസുകളിൽ കുത്തനെ വർധന

സംസ്ഥാനത്ത് ഈ മാസം ഇതുവരെ 20 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച മരിച്ചത്. ഇന്നലെ മാത്രം 98 പേർക്ക് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചു. 2349 പേർക്കാണ് ഈ മാസം രോഗം പിടിപ്പെട്ടത്. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം രോഗികളുടെ എണ്ണവും മരണനിരക്കും ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു. ഈ വർഷം ഇതുവരെ 11,021 പേര്‍ക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇൻഫ്ലുവൻസ കേസുകൾ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇൻഫ്ലുവൻസ മരണം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇരട്ടിയായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!