Idukki വാര്‍ത്തകള്‍
കരാർ നിയമനം

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ആരോഗ്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസിക ആരോഗ്യ പരിപാടിയിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) സെപ്റ്റംബര്‍ 24 വ്യാഴാഴ്ച രാവിലെ 11 മുതല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ളവര് അസല്‍ രേഖകളുമായി എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04862 233030.









































































































































