Idukki വാര്‍ത്തകള്‍
ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പന കാർഡമം വാലിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

ലയൺസ് ക്ലബ്ബ് ഓഫ് കട്ടപ്പന കാർഡമം വാലിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ഡിസ്ട്രിക്റ്റ് ഗവർണ്ണർ പി.ബി ഷൈൻകുമാർ പുതിയതായി ചേർന്ന 19 അംഗങ്ങൾക്ക് സത്യപ്രതിഞ്ജ ചെല്ലിക്കൊടുത്തു. സിബി കൊല്ലംകുടിയിൽ പ്രസിഡന്റായി ചുമതല ഏറ്റു. സെക്രട്ടറിയായി MD ജോർജും,ട്രഷററായി ജോജിയും ചുമതലയേറ്റെടുത്തു. നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
റിജിയൺ ചെയർമാൻ അമൽ മാത്യൂ , RC കോഡിനേറ്റർ ജോർജ് തോമസ്, സോൺ ചെയർമാൻ ജെബിൻ ജോസ് , മുൻ പ്രസിഡന്റ് KJ ജോസഫ് ,ഫിലിപ്പ് ജോൺ , ആനി ജബരാജ്, ഫ്രാൻസീസ് സെബാസ്റ്റ്യൻ,ബൈജി.KC എന്നിവർ സംസാരിച്ചു.







































































































































