Idukki വാര്‍ത്തകള്‍
കാര്‍ഷിക യന്ത്രവത്കരണ പദ്ധതി: അപേക്ഷ ജൂലൈ 15 മുതല്‍

2026-27 സാമ്പത്തിക വര്‍ഷത്തില്‍ കസ്റ്റം ഹയറിംഗ് സെന്റര്‍, ഫാം മെഷിനറി ബാങ്ക് എന്നീ ഘടകങ്ങളിലേക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ 15 ന് രാവിലെ 11 മണിമുതല്‍ സ്വീകരിക്കും. കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടല്‍ ആയ https://agrimachinery.nic.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. ആധുനിക കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ ലഭ്യമാക്കുകയും ഗ്രാമീണ മേഖലയില്‍ ഗുണമേന്മയുള്ള കാര്‍ഷിക യന്ത്രസേവനങ്ങള്‍ സമയബന്ധിതമായും കുറഞ്ഞ ചെലവിലും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതിയെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സഹായങ്ങള്‍ക്കും തൊടുപുഴ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 6282645910, 9895448969, 9995339755



































































































































