San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ മാറ്റം; സാമാന്യ നീതി നിഷേധിക്കപ്പെട്ടെന്ന് ഡോ. കെ ജെ റീന; രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിന്റെ രേഖ പുറത്ത്



ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. കെ ജെ റീന രണ്ട് ദിവസത്തെ അവധിക്ക് അപേക്ഷിച്ചതിന്റെ രേഖ പുറത്ത്. ഡോ.റീനയ്‌ക്കെതിരായ നടപടിക്ക് കാരണം 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചത് എന്നാണ് സ്ഥലം മാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നത്. സര്‍ക്കാര്‍ ഉത്തരവിലെ പരാമര്‍ശത്തിന് ഘടകവിരുദ്ധമായ രേഖകളാണ് പുറത്തുവന്നത്. ആരോഗ്യവകുപ്പ് ഡയറകടറെ തരം താഴ്ത്തിയത് നിയമവിരുദ്ധവും അധിക്ഷേപാര്‍ഹവുമെന്ന് മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയും പ്രതികരിക്കുന്നു. നിലവില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്കാണ് ഡിഎച്ച്എസിന്‍രെന്റെ താത്കാലിക ചുമതല.

ആരോഗ്യ വകുപ്പ് ഡയറക്ടറുടെ മാറ്റം നടപടി തന്നെയെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ സ്ഥിരീകരിച്ചിരുന്നു. വകുപ്പുമായി ആലോചിക്കാതെ ഡോ. കെ ജെ റീന തീരുമാനങ്ങള്‍ എടുത്തെന്ന് മന്ത്രി പറഞ്ഞു.

ശബരിമലയില്‍ ഡോക്ടര്‍മാരുടെ സേവനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് മന്ത്രിയുമായോ മുഖ്യമന്ത്രിയുമായോ ആലോചിക്കാതെ ലെറ്റര്‍ കൊടുത്തു. അത് തെറ്റാണ്. സര്‍ക്കാരിന്റെ സിസ്റ്റത്തോട് സഹകരിക്കാത്തവരോട് ആ രീതിയിലുള്ള നടപടി ഞങ്ങള്‍ സ്വീകരിക്കും. ഈ ചെയ്തതിനോട് സര്‍ക്കാരിന് യോജിപ്പുണ്ട്. ഭക്തന്മാരുടെ താത്പര്യം നോക്കേണ്ടത് ഗവണ്‍മെന്റ് ചുമതലയല്ലേ. നടപടിയെന്നോ എന്ത് വേണമെങ്കിലും വിശേഷിപ്പിക്കാം – മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ആരോപണം തള്ളി ഡോ. കെ ജെ റീന രംഗത്തെത്തി. സാമാന്യ നീതി നിഷേധിക്കപ്പെട്ടെന്നും കരുതിക്കൂട്ടിയുള്ള സ്ഥലം മാറ്റമെന്നും പ്രതികരണം. എന്തുകൊണ്ടാണ് ഇതെന്ന് എനിക്കറിയില്ല. നീതിനിഷേധമായിട്ടാണ് തോന്നുന്നത്. സാമാന്യ നീതി നിഷേധിക്കപ്പെട്ടു. ഇത്രയും കാലം സര്‍വീസിലിരുന്ന ഒരു വ്യക്തിയെ കുറച്ച് കൂടി മാന്യമായിട്ട് അവര്‍ക്ക് പറഞ്ഞുവിടാമായിരുന്നു. ദിവസ്വത്തിന് ഒരിക്കലും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെ തരില്ല എന്ന് ഞാന്‍ ആ കത്തിലെവിടെയും പറഞ്ഞിട്ടില്ല. എല്ലാവരെയും വിളിച്ച് ചര്‍ച്ച ചെയ്ത് അതിന്റെ മിനുട്ട്‌സില്‍ വന്ന കാര്യങ്ങള്‍ അറിയിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കരുതിക്കൂട്ടി ചെയ്തതായാണ് എനിക്ക് തോന്നിയത് – ഡോ. കെ ജെ റീന പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!