“ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്“ എന്ന കേരള പോലീസിന്‍റെ ലഹരിവിരുദ്ധ പ്രൊജക്റ്റിന്‍റെ ഭാഗമായി ഇടുക്കി പോലീസ് സബ് ഡിവിഷൻ തല ബോധവൽക്കരണ ക്ലാസുകളുടെ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും സംഘടിപ്പിച്ചു

ഇടുക്കി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ ഷിജു പി.എസി –ന്‍റെ അധ്യക്ഷതയില്‍ വാഴത്തോപ്പ് സെന്റ് ജോർജ് ദേവാലയത്തിന്‍റെ പാരീഷ്ഹാളില്‍ വച്ച് നടത്തപ്പെട്ട ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു ഐ പി എസ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ചു. സബ് ഇൻസ്പെക്ടർ സന്തോഷ് സി.ആർ സ്വാഗതം ആശംസിക്കുകയും, ഇടുക്കി നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് റിയാസ് മുഖ്യസന്ദേശം നൽകുകയും ചെയ്തു. വാഴത്തോപ്പ് സെന്റ് ജോർജ് ദേവാലയത്തിലെ ഫാദർ. ടോമി ആനിക്കുഴിക്കാട്ടിൽ, വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്.എസ് പ്രിൻസിപ്പൽ ജിജോ ജോർജ്, ഹെഡ്മിസ്ട്രസ് അർച്ചന തോമസ് എന്നിവർ ലഹരിവിരുദ്ധ സന്ദേശങ്ങൾ പങ്കുവെച്ചു.
സബ് ഇൻസ്‌പെക്ടർ ആതിര പവിത്രൻ ചടങ്ങിൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയൻ എ.ജെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഇതോടനുബന്ധിച്ച് വരും ദിവസങ്ങളിൽ ഇടുക്കി സബ് ഡിവിഷനിലെ വിവിധയിടങ്ങളിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടക്കും.































































































































