San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-05-13 at 1.10.51 PM
123
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

മാസങ്ങളായി കുടിവെള്ളം പൊതുനിരത്തിൽ പാഴാക്കാൻ തുടങ്ങിയിട്ടും തകരാറിലായ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുവാൻ വാട്ടർ അതോറിറ്റി തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തം.



മാസങ്ങളായി കുടിവെള്ളം പൊതുനിരത്തിൽ പാഴാക്കാൻ തുടങ്ങിയിട്ടും തകരാറിലായ പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തുവാൻ വാട്ടർ അതോറിറ്റി തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തം.
കട്ടപ്പന പള്ളിക്കവല സ്കൂൾ കവല റോഡിൽ പഴയ സെൻ്റ് സെബാസ്റ്റ്യൻ കോളേജിന് സമീപത്താണ് റോഡിൽ മാസങ്ങളായി കുടിവെള്ളം പാഴാകുന്നത് …… എല്ലാ ദിവസവും മോട്ടോർ പമ്പ് ചെയ്യുന്ന സമയത്ത് ലിറ്റർ കണക്കിന് വെള്ളമാണ് പൊതുനിരത്തിൽ പാഴായിക്കൊണ്ടിരിക്കുന്നത്. കുടിവെള്ളം പാഴാക്കാതെ സംരക്ഷിക്കേണ്ട ഈ സാഹചര്യത്തിൽ വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കെടുകാര്യസ്ഥതയാണ് ഇത്തരത്തിൽ കുടിവെള്ളം പൊതുനിരത്തിൽ പാഴാക്കാൻ കാരണമെന്ന പരാതിയും ശക്തമാണ്. നിരവധി വാഹനങ്ങളും കാൽനടയാത്രകരും അടക്കം കടന്നുപോകുന്ന പാതയോരത്താണ് കുടിവെള്ളം ഇങ്ങനെ പാഴാകുന്നത്. മാസങ്ങളായി കുടിവെള്ളം പാഴായിട്ടും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് തകരാറിലായ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം പാഴാകുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിൽ അലംഭാവം തുടരുകയും ആണ് ഇതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട് ഇത്തരത്തിൽ വെള്ളം പൊട്ടി പുറത്തേക്ക് ഒഴുകുന്നത് മൂലം റോഡിനും കാലക്രമേണ കേടുപാടുകൾ സംഭവിക്കാനുള്ള സാഹചര്യം ഉണ്ട് ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിൽ അടിയന്തരമായി കുടിവെള്ളം പൊതുനിരത്തിൽ ഇത്തരത്തിൽ പാഴാക്കാതെ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി കുടിവെള്ളം പാഴാകുന്നത് തടയുവാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായി കഴിഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!