ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതി; പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. പണം കൈമാറിയെന്ന ദൃശ്യത്തിന്റെ ശാസ്ത്രീയ പരിശോധന ഫലവും സമര്‍പ്പിക്കും. കണ്ണാടി പഞ്ചായത്തിലെ വോട്ടറായ വയോധികയ്ക്ക് പണം കൈമാറിയെന്ന് ആരോപിക്കുന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും റിപ്പോര്‍ട്ടിനോടൊപ്പം സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമാകും വ്യക്തമാകുക.
പാലക്കാട്ടെ വോട്ടിന് പണം ആരോപണം ശോഭ സുരേന്ദ്രനേയും പാര്‍ട്ടി നേതൃത്വത്തേയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപി ജയസാധ്യതയുള്ള തങ്ങളുടെ ഒന്നാം ക്ലാസ് മണ്ഡലമായി കാണുന്ന പാലക്കാട് തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരമൊരു ആരോപണം വന്നതില്‍ പാര്‍ട്ടി നേതൃത്വം കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
അതിനിടെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കിയതപം വാര്‍ത്തയായി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ സോമന്റെ പരാതിയെ തുടര്‍ന്നാണ് ശോഭയ്ക്കെതിരായ പാര്‍ട്ടി നടപടിയെന്നായിരുന്നു സൂചന. ആലപ്പുഴയിലെ മഹിളാ നേതാവ് ബിന്ദു ഉദയകുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെ ശോഭാസുരേന്ദ്രന്‍ കെ സോമനെയും പരാമര്‍ശിച്ചിരുന്നു.
















































































































