Idukki വാര്‍ത്തകള്‍
തൃശൂര്‍ പൂരം ഇത്തവണ വെടിക്കെട്ടില്ലാതെ; ആചാരപരമായ ആഘോഷം മാത്രം

പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം. കുടമാറ്റം ചെറിയ രീതിയില്‍ നടത്താനും തൃശൂര്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേവസ്വം ബോര്‍ഡ് പ്രതിനിധികളും മന്ത്രിമാരടക്കം സ്വീകരിച്ച നിലപാടിനോട് അനുകൂലമായി പ്രതികരിക്കുകയായിരുന്നു.
















































































































