Idukki വാര്‍ത്തകള്‍
അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചു

പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് എൻ.എസ്.എസിന്റെയും, ഒറേറ്ററി ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനം ആചരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് ജെന്‍ സി യുഗത്തില്‍ യുവ മനസ്സുകളുടെ മൗന പോരാട്ട എന്ന വിഷയത്തിൽ സംവാദം നടന്നു. തുടർന്ന് മത്സര വിജയികൾക്ക് ക്യാഷ് അവാർഡുകളും നൽകി. പരിപാടികൾക്ക് വൈസ് പ്രിൻസിപ്പല്‍മാരായ സുപർണ്ണ രാജു, രതീഷ് പി ആര്‍, അഞ്ജലി ആര്‍ നായര്‍, ജിനു തോമസ്, മെര്‍ലിന്‍ എം, ഹേമന്ത് വിജയന്‍,അശ്വനി ജയ്സി, പ്രതുഷ് നായര്‍, എയ്ഞ്ചല്‍, ദീപക് തുടങ്ങിയവര്‍ നേതൃത്വം നൽകി









































































