Idukki വാര്‍ത്തകള്‍
ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച അസാധരണ ജൂബിലി 2025 വർഷത്തിൻ്റെ ആചരണത്തിൻ്റെ ഭാഗമായി വിജയപുരം രൂപതയിൽ ഫെറോന തലത്തിൽ നടത്തി വരുന്ന വി. കുരിശിൻ്റെ പ്രയാണം കല്ലാർ മേരിഗിരി ഇടവക തല സമാപനം നടന്നു

ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച അസാധരണ ജൂബിലി 2025 വർഷത്തിൻ്റെ ആചരണത്തിൻ്റെ ഭാഗമായി വിജയപുരം രൂപതയിൽ ഫെറോന തലത്തിൽ നടത്തി വരുന്ന വി. കുരിശിൻ്റെ പ്രയാണം കല്ലാർ മേരിഗിരി ഇടവക തല സമാപനം പീരുമേട് ഫെറോനയിൽ ഉള്ള വൈദീകരുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പണത്തോടെ സമാപിച്ചു. ദിവ്യബലിക്ക് ഫാ. ജോസ്മോൻ മുഖ്യ കാർമ്മികത്വം വഹിച്ചു. ഫാ. സുരേഷ്
വചന സന്ദേശം നൽകുകയും ചെയ്തു. പീരുമേട് ഫൊറോനയുടെ കീഴിലുള്ള
13 ഇടവകയിൽ നിന്നുമുള്ള വൈദീകർ പങ്കെടുത്തു. ഫെറോനാ വികാരി
ഫാ. ജോസ് കാടന്തുരുത്തെൽ , ഇടവക വികാരി ഫാ. വിജോഷ് മുള്ളൂർ എന്നിവർ നേതൃത്വം നൽകി ‘













































































