കട്ടപ്പന നേതാജി ബൈപാസ് റോഡ് നിര്‍മ്മാണത്തിന് തുടക്കം

കട്ടപ്പനയിലെ ബൈപാസ് റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്കെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍*
കട്ടപ്പനയിലെ ബൈപാസ് റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് മാറുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി കവല നേതാജി ബൈപാസ് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കട്ടപ്പനയും സമീപ പ്രദേശങ്ങളും അതിവേഗം വികസിക്കുകയാണ്. ബൈപാസ് റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയരുന്നതോടെ ഗതാഗത കുരുക്കിന് വലിയ പരിഹാരമാകും. നേതാജി ബൈപാസ് റോഡിനായി ഒരു കോടി രൂപയും വെള്ളയാംകുടി – കക്കാട്ടുകട റോഡിനായി ആറുകോടി രൂപയും വകയിരുത്തി. രണ്ട് റോഡുകളുടെയും വേഗം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കലുങ്കുള്‍പ്പടെ ബി എം ബി സി നിലവാരത്തിലാണ് നേതാജി ബൈപാസ് റോഡ് നിര്‍മ്മിക്കുക.
ചടങ്ങില്‍ വാർഡ് കൗണ്‍സിലര്‍ സോണിയ ജെയ്ബി അദ്ധ്യക്ഷയായിരുന്നു.
കൗൺസിലർമാരായ, ഷാജി കൂത്തോടി, കെ. പി സുമോദ്, വി ആര്‍ സജി, സി. ആര്‍ മുരളി, ടിജി എം രാജു, അതുല്യ ഗോപേഷ്, രെജി ബിജു, നഗരസഭ മുൻ ചെയർമാൻ മനോജ് എം തോമസ്,പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുമോള്‍ അഗസ്റ്റിന്‍, വിവിധ കക്ഷിരാഷ്ട്രീയ പ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















































































































