ക്ഷേത്രോത്സവത്തിനിടെ വൈദ്യുതി മുടക്കം KSEB നടപടി പ്രതിക്ഷേധാര്‍ഹം BDJS

കട്ടപ്പന ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മഹാഘോഷയാത്ര ഉള്‍പ്പെടെ ഉത്സവ പ്രാധാന്യമുള്ള ചടങ്ങുകള്‍ നടക്കുന്ന ദിവസം അമ്പലക്കവല പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയ KSEB നടപടിയില്‍ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ കട്ടപ്പന മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് അശോകന്‍ കാരുവേലില്‍ ,ജനറല്‍ സെക്രട്ടറി സുരേഷ് പി.സി. എന്നിവര്‍ പ്രതിക്ഷേധിച്ചു.ഉത്സവത്തിന് കൂടുതല്‍ ഭക്തര്‍ എത്തുന്ന ദിവസം തന്നെ വൈദ്യുതി വിതരണം തടസ്സപ്പെടുത്തിയത് വിശ്വാസികള്‍ക്കും വ്യാപാരി സമൂഹത്തിനും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ്.ഹൈറേഞ്ചില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭക്ത ജനങ്ങള്‍ അണിനിരക്കുന്ന ഉത്സവത്തിന്റെ സുപ്രധാന ദിനത്തില്‍ KSEB യുടെ ഇത്തരത്തിലുള്ള നടപടികള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് ബി ഡി ജെ എസ് നേതാക്കള്‍ കുറ്റപ്പെടുത്തി.









































































