Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി നടത്തി വരുന്ന ജില്ലാ വ്യാപരോൽസവ് 2026 ന്റെ മുന്നാമത് ദ്വയിവാര നറുക്കെടുപ്പ് 05ന്



എല്ലാ നിയോജക മണ്ഡലങ്ങളിലും വൈകുന്നേരം 5 മണിക്ക് ജില്ലാ, നിയോജക മണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തിൽ ആണ് നറുക്കെടുപ്പ് നടക്കുക.

ഉടുമ്പന്നൂർ, അണക്കര, മൂന്നാർ, ഖജനാപ്പാറ,എന്നീ കേന്ദ്രങ്ങളിൽ വെച്ചാണ് നറുക്കെടുപ്പ്, നടത്തുന്നത്.മിക്സി, പ്രഷർ കുക്കർ, ഇൻഡ് ക്ഷൻ കുക്കർ കൂടാതെ ഓരോ മണ്ഡലങ്ങളിലും പുറമെ 7 പ്രോത്സാഹന സമ്മാനങ്ങൾ ഉൾപ്പെടെ 10 സമ്മാനങ്ങൾ വീതം ആദ്യ നറുക്കെടുപ്പിൽ ജില്ലയിൽ 50 സമ്മാനങ്ങൾ ആണ് നൽകുന്നത്. കഴിഞ്ഞ മാസ നറുക്കെടുപ്പിൽ, അഞ്ചു് മണ്ഡലങ്ങളിൽ 10 സമ്മാനങ്ങൾ വീതം 50 സമ്മാനങ്ങൾ ആണ് വിതരണം ചെയ്തത്.ഇതിനോടകം രണ്ട് മാസ നറുക്കെടുപ്പും, രണ്ട് ദ്വയി വാര നറുക്കെടുപ്പും നടന്ന് കഴിഞ്ഞു ജില്ലയിലെ വ്യാപാര മാന്ദ്യം പരിഹരിക്കാൻ ഉള്ള ശ്രമമാണ് വ്യാപരോത്സവത്തിലൂടെ നടത്തുന്നത്, എന്ന് ജില്ലാ നേതാക്കൾ അറിയിച്ചു.ഡിസംബർ 15 മുതൽ മാർച്ച്‌ 31 വരെയാണ് വ്യാപരോത്സവം. രണ്ടാഴ്ച കൂടുമ്പോൾ ഉള്ള നറുക്കെടുപ്പിന് പുറമെ എല്ലാ മാസങ്ങളിലും നറുക്കെടുപ്പ് നടക്കും. ഇതിന് പുറമെ ഏപ്രിൽ ആദ്യ ആഴ്ച്ച ബമ്പർ നറുക്കെടുപ്പ് നടത്തി ഒന്നാം സമ്മാനം ഇന്നോവ ക്രിസ്റ്റ കാറും, 5 നിയോജക മണ്ഡലങ്ങളിലും ഓരോ മാരുതി ആൾട്ടോ കാറുകളും,ഇതിന് പുറമെ 100 പ്രോത്സാഹന സമ്മാനങ്ങൾ കുടി നൽകും. ജനങ്ങളുടെ ഉത്സവം, കൈ നിറയെ സമ്മാനം എന്നാണ് ഞങ്ങൾ ഉയർത്തുന്ന മുദ്രാവാക്യം. ഞങ്ങളുടെ അംഗ സ്ഥാപനങ്ങളിൽ നിന്ന് പർച്ചെയ്‌സ് ചെയ്യൂ സമ്മാനകുപ്പൺ ചോദിച്ച് വാങ്ങു എന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്ര സമ്മേളനത്തിൽഅറിയിച്ചു. ജില്ലയിലെ ജനങ്ങൾ ഇതിനോടകം ഇതൊരു ഉത്സവം ആക്കി മാറ്റിയിട്ടുണ്ട് എന്ന് ജില്ലാ പ്രസിഡന്റ്‌ സണ്ണി പൈമ്പിള്ളിൽ പറഞ്ഞു.വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന നറുക്കെടുപ്പുകൾക്ക് നജീബ് ഇല്ലത്തുപറമ്പിൽ, കെ. ആർ. വിനോദ്, ആർ. രമേശ്‌, വി. എസ്. ബിജു, പി. എം. ബേബി, സി. കെ. ബാബുലാൽ,റ്റി. സി. രാജു, ഷിബു തോമസ്, തങ്കച്ചൻ കോട്ടയ്ക്കകം, ഷാജി കാഞ്ഞമല, മജോ കരിമുട്ടം,സിബി കൊച്ചുവള്ളാട്ട്,ജോസ് കുഴികണ്ടം, റോയ് വർഗീസ്, ആർ. സുരേഷ്, സിജോമോൻ ജോസ്,എൻ. പി. ചാക്കോ, സാന്റി കണ്ണാട്ട്, പി. ജെ. ജോൺസൺ, ഷിജോ തടം, ജെയിംസ് റോബർട്ട്‌ എന്നിവർ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പത്ര സമ്മേളനത്തിൽ സണ്ണി പൈമ്പിള്ളിൽ,ജോഷി കുട്ടട, സാജു പട്ടരൂമടം, ഷിജോമോൻ ജോസ് എന്നിവർ പങ്കെടുത്തു*









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!