Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

നാഗപട്ടണത്ത് ചൈനീസ് അക്ഷരങ്ങളുള്ള സിലിണ്ടർ ഒഴുകിയെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്



ചെന്നൈ: നാഗപട്ടണത്ത് ചൈനീസ് അക്ഷരങ്ങളുള്ള സിലിണ്ടർ ഒഴുകിയെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് തമിഴ്നാട് പോലീസ്. വെൽഡിംഗിനായി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറാണിതെന്നും അപകടസാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു.

നാഗപട്ടണത്തെ നമ്പിയാര്‍നഗര്‍ ഗ്രാമത്തിലാണ് ചുവന്ന ചൈനീസ് അക്ഷരങ്ങളുള്ള വെള്ള സിലിണ്ടർ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതുകണ്ട മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കോസ്റ്റൽ സെക്യൂരിറ്റി ഗ്രൂപ്പിനെ വിവരമറിയിക്കുകയായിരുന്നു. ലോക്കൽ പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എഴുത്ത് വായിക്കാൻ ചൈനീസ് അറിയാവുന്നവരുടെ സഹായവും തേടി.

മൂന്നടി ഉയരമുള്ള ഒഴിഞ്ഞ സിലിണ്ടറിന് 30 കിലോഗ്രാം ഭാരമുണ്ട്. വെൽഡിംഗിനായി ഉപയോഗിക്കുന്ന അസറ്റിലിൻ വാതകത്തിന്‍റെ കുറ്റിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കപ്പലിലോ ബോട്ടിലോ വെൽഡിംഗിനായി കൊണ്ടുവന്ന സിലിണ്ടർ അബദ്ധത്തിൽ കടലിൽ വീണ് പൊങ്ങിക്കിടന്ന് തീരത്തെത്തിയെന്നാണ് കരുതുന്നത്. അപകടഭീഷണി ഇല്ലെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് പോലീസ് അറിയിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!