എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനവും കുരിശുമല കയറ്റവും ആരംഭിച്ചു

എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനവും കുരിശുമല കയറ്റവും ആരംഭിച്ചു.നോമ്പുകാലത്ത് ക്രൂശിതന്റെ പീഢാസഹനങ്ങളെ ധ്യാനിച്ച് പാപപരിഹാരമനുഷ്‌ഠിക്കുന്നതിനും ഉത്ഥിതനിൽ നിന്നും അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും എഴുകുംവയൽ കുരിശുമല തീർത്ഥാടനത്തിന് തുടക്കമായി.
2026 ഫെബ്രുവരി 16 തിങ്കൾ മുതൽ ഏപ്രിൽ 12 പുതുഞായർ വരെ 40-ാം വെള്ളി, ദുഃഖ വെള്ളി, പുതുഞായർ പ്രത്യേക തിരുക്കർമ്മങ്ങൾ.
നോമ്പ് കാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും മലയടിവാരത്തിലുള്ള കപ്പേളയിൽ നിന്നും രാവിലെ 9:30 ന് മലമുകളിലേക്ക് പരിഹാര പ്രദക്ഷിണവും തുടർന്ന് 11 മണിക്ക് കുരിശുമല ദൈവാലയത്തിൽ വി.കുർബ്ബാനയും, സന്ദേശവും, നേർച്ചകഞ്ഞിയും. ഉണ്ടായിരിക്കുന്നതാണ്.
നാൽപതാം വെള്ളിയാഴ്‌ച ഇടുക്കി രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവിൻ്റെയും തക്കല രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് രാജേന്ദ്രൻ പിതാവിൻ്റെയും മഹനീയ സാന്നിധ്യം. ഫെബ്രുവരി 17-ാംതിയതി ചൊവ്വാഴ്‌ച മുതൽ ഞായറാഴ്‌ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് കുരിശുമല ദൈവാലയത്തിൽ വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രികാലങ്ങളിൽ കുരിശുമല കയറുന്നതിനുള്ള സൗകര്യം.നോമ്പിലെ വെള്ളിയാഴ്‌ചകളിൽ കുരിശുമല ദൈവാലയത്തിൽ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം. ദുഃഖ ശനിയാഴ്‌ച തിരുക്കല്ലറ സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിന് സൗകര്യം.
എല്ലാ മാസാദ്യ വെള്ളിയാഴ്ച്‌ചകളിലും കുരിശുമല ദൈവാലയത്തിൽ ജപമാലയും, ദിവ്യബലിയും, ദിവ്യകാരുണ്യ ആരാധനയും, നേർച്ച കഞ്ഞിയും ഉണ്ടായിരിക്കുമെന്ന്
റെക്‌ടർ, എഴുകുംവയൽ കുരിശുമല റെക്ടർ ഫാ.ജോസഫ് ചുനയന്മാക്കൽ,
അസി. വികാരി ഫാ. ജേക്കബ് കളത്തിക്കാട്ടിൽ , ഷാജി ഓവേലിൽ, സുനിൽ ഈഴക്കുന്നേൽ എന്നിവർ അറിയിച്ചു































































































































