വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ ഒഴിവ്

മൃഗസംരക്ഷണ വകുപ്പില്‍ തൊടുപുഴ ബ്ലോക്കില്‍ എം എസ് യു സേവനത്തിലെ പി ജി വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ എം.വി. എസ്. സി (സര്‍ജറി)യും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള വെറ്ററിനറി ഡോക്ടര്‍മാരെയും ഇവരുടെ അഭാവത്തില്‍ ബി. വി. എസ്. സി ആന്റ് എ. എച്ച് ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും, വേള്‍ഡ് വെറ്ററിനറി സര്‍വീസ് (ഡബ്ല്യു.വി. എസ്) സര്‍ട്ടിഫിക്കറ്റുമുള്ള വെറ്ററിനറി ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.യോഗ്യതകളുളള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19ന് രാവിലെ 11 മണിക്ക്പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതംതൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. യുവ വെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും.













































































