Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരസഭ “നക്ഷത്രോത്സവം” എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടന്നു

കട്ടപ്പന നഗരസഭ നക്ഷത്രോത്സവം ഭിന്നശേഷി കുട്ടികളുടെ കലോത്സവം നടന്നു. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ 2025-26 വാർഷി പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കട്ടപ്പന ടൗൺ ഹാളിൽ വച്ചാണ് നക്ഷത്രോത്സവം എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ചത്.
നഗരസഭ വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി അദ്ധ്യക്ഷയായിരുന്നു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീന സിബി,
പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സജിമോൾ ഷാജി, കൗൺസിലർ വി.ആർ സജി, സെക്രട്ടറി അജി K ഫിലിപ്പ് ,ICDS സൂപ്പർവൈസർ ആരതി ജഗദീഷ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭ കൗൺസിലർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.









































































