റാഗിംഗ് വിരുദ്ധ സമിതി യോഗം

ക്യാമ്പസുകളിലെ റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ അൽ-അസർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പോളിടെക്നിക്കിൽ റാഗിംഗ് വിരുദ്ധ സമിതി യോഗം ചേർന്നു. കോളേജ് അക്കാദമിക് ഡയറക്ടർ പ്രൊഫസർ ഖാലിദ് കെ.എ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഡോക്ടർ ഷാൻ എം. അസ്സീസ് അധ്യക്ഷത വഹിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറായ സബ് ഇൻസ്പെക്ടർ ബിജു വി.എ-യുടെ നേതൃത്വത്തിൽ, ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൗഹൃദപരമായ അന്തരീക്ഷം നിലനിർത്തുന്നതിനും വേണ്ടിയുള്ള കർശന നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചയായി.
പഞ്ചായത്ത് മെമ്പർ അൽത്താഫ് കെ.എം, മാതൃവേദി പ്രതിനിധി ജോസീന ബിനു, പി.ടി.എറാഗിംഗ് വിരുദ്ധ സമിതി യോഗം
*
ക്യാമ്പസുകളിലെ റാഗിംഗ് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ അൽ-അസർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പോളിടെക്നിക്കിൽ റാഗിംഗ് വിരുദ്ധ സമിതി യോഗം ചേർന്നു. കോളേജ് അക്കാദമിക് ഡയറക്ടർ പ്രൊഫസർ ഖാലിദ് കെ.എ സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഡോക്ടർ ഷാൻ എം. അസ്സീസ് അധ്യക്ഷത വഹിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറായ സബ് ഇൻസ്പെക്ടർ ബിജു വി.എ-യുടെ നേതൃത്വത്തിൽ, ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സൗഹൃദപരമായ അന്തരീക്ഷം നിലനിർത്തുന്നതിനും വേണ്ടിയുള്ള കർശന നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചയായി.
പഞ്ചായത്ത് മെമ്പർ അൽത്താഫ് കെ.എം, മാതൃവേദി പ്രതിനിധി ജോസീന ബിനു, പി.ടി.എ പ്രതിനിധി ശ്രീമതി. ഷബാന അൻസിൽ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
ക്യാമ്പസിൽ റാഗിംഗ് പൂർണ്ണമായും ഇല്ലാതാക്കുന്നതിനും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ യോഗം മുന്നോട്ടുവെച്ചു. ആന്റി റാഗിംഗ് സെൽ കൺവീനർ നിള എസ്. ദുർഗ നന്ദി രേഖപ്പെടുത്തി. പ്രതിനിധി ഷബാന അൻസിൽ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
ക്യാമ്പസിൽ റാഗിംഗ് പൂർണ്ണമായും ഇല്ലാതാക്കുന്നതിനും വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ യോഗം മുന്നോട്ടുവെച്ചു. ആന്റി റാഗിംഗ് സെൽ കൺവീനർ നിള എസ്. ദുർഗ നന്ദി രേഖപ്പെടുത്തി.