Idukki വാര്‍ത്തകള്‍
ആരോഗ്യകേരളം: ഗൂഗിള്‍ ഫോം പുതുക്കി നല്‍കണം

ആരോഗ്യ കേരളം ഇടുക്കിയുടെ കീഴില്‍ ജനുവരി 19-ന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. സാങ്കേതിക തകരാര്‍ മൂലം പഴയ ഗൂഗിള്‍ ഫോം നഷ്ടമായതിനാല്‍ പുതുക്കിയ ഗൂഗിള്‍ ഫോം ആരോഗ്യകേരളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ ഗൂഗിള്‍ ഫോം ഫില്‍ ചെയ്തിരുന്നവര്‍ പ്രസിദ്ധീകരിച്ച പുതിയ ഗൂഗിള്‍ ഫോം പൂര്‍ത്തീകരിക്കണം. അവസാന തീയതി ഫെബ്രുവരി 5 ന് വൈകുന്നേരം 4 മണി.













































































