ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഫ്രാൻസിസ് ജോർജ് എം.പി

ഭൂപതിവ് നിയമ ഭേദഗതികളിലെ ചട്ടങ്ങൾക്കായി നിയമസഭാ സബ്ജക്ട് കമ്മറ്റി രൂപപ്പെടുത്തിയ രേഖകളിലും ,വന്യജീവി ശല്യം പരിഹരിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളിലും, ദേശീയ പാത 85-ന്റെ ഭാഗമായ നേര്യമംഗലം – വാളറ റോഡ് നിർമ്മാണത്തിൽ ഹൈക്കോടതി അവസരം നൽകിയിട്ടും സർക്കാർ സത്യവാങ്മൂലം നൽകുന്നതിലും യാഥാർത്ഥ്യബോധത്തോടെയുള്ള ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്നതിൽ ഇടതുമുന്നണി സർക്കാർ പരാജയപ്പെട്ടതായി കേരളാ കോൺഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എം.പി. കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മറ്റി ലബ്ബക്കടയിൽ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞ് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങൾ പഠിച്ച് പരിഹരിക്കുന്നതിലുള്ള ജാഗ്രതക്കുറവാണ് ഇടതുമുന്നണി സർക്കാരിന്റെ ഭരണ പരാജയത്തിന്റെ പ്രധാന കാരണമെന്നും ഫ്രാൻസിസ് ജോർജ് തുടർന്നു പറഞ്ഞു. യു.ഡി.എഫിന്റെ ഭാഗമായ കേരളാ കോൺഗ്രസ് പാർട്ടി ശക്തമായ സംസ്ഥാന പാർട്ടിയായി ഉയർന്നു വരണമെന്നും പാർട്ടിയിൽ ചേർന്നവരെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു… കേരളത്തിന്റെ കാർഷിക-വന്യജീവി പ്രശ്നങ്ങളും വികസനാവശ്യങ്ങളും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ലോക്സഭയിലെ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുള്ളതായും എം.പി. തുടർന്നു പറഞ്ഞു.ജില്ലാ പ്രസിഡണ്ട് പ്രൊഫ.എം.ജെ.ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സാവിയോ പള്ളി പറമ്പിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനഉന്നതാധികാരസമിതിയംഗങ്ങളായ അഡ്വ.തോമസ് പെരുമന , നോബിൾ ജോസഫ് , കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ്.ജി. മലയാറ്റ് ഗ്രാമ പഞ്ചായത്ത് മെമ്പറും വനിത കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സന്ധ്യാ ജയൻകേരളാ കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സിബി പുലിക്കുന്നേൽ ജില്ലാക്കമ്മറ്റിയംഗങ്ങളായ മാത്യു വർഗീസ് കക്കാട്ട്, കെ.ജെ. മാത്യൂ കൊട്ടാരത്തിൽ നിയോജകമണ്ഡലം എക്സിക്യൂട്ടീവ്കമ്മറ്റിയംഗങ്ങളായ ജോസഫ് മറ്റപ്പള്ളി , അഗസ്റ്റ്യൻ കട്ടപ്പന,തോമസ് അരങ്ങത്ത്, ബെന്നി പറപ്പള്ളി, ജോണി എട്ടിയിൽ , സിബിഐക്കരക്കുന്നേൽഎന്നിവർ പ്രസംഗിച്ചു…













































































